മമ്പാട്: വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തിവന്ന യുവാവിനെ നിലമ്പൂർ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടി. 3.3 ഗ്രാം MDMAയുമായി മേപ്പാടം കൂളിക്കൽ സ്വദേശി പുതുമാളിയേക്കൽ നൗഷാദ് (42) നെയാണ് SI ടി.പി. മുസ്തഫ അറസ്റ്റു ചെയ്തത്. നിലമ്പൂർ DYSP സാജു.കെ.അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ പോലീസും ഡാൻസാഫും ചേർന്ന് ഇന്ന് രാവിലെ 10.00 മണിയോടെ മേപ്പാടം കൂളിക്കൽ എന്ന സ്ഥലത്ത് പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് MDMA കണ്ടെടുത്ത്. ബാംഗ്ലൂരിൽ നിന്നും കൊണ്ടു വരുന്ന MDMA ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്. MDMA തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കും. സിപിഒ സുജിയും ഡാൻസാഫ് അംഗങ്ങളായ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, കെ.ടി.ആശിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com