Thursday, September 18News That Matters
Shadow

ഓൺലൈൻ തട്ടിപ്പ്; പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്ത് മലപ്പുറം പോലീസ്

മലപ്പുറം: ഓൺലൈൻ ഇൻവെസ്റ്റ്മെന്റിലൂടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 52 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന കണ്ണിയെ മലപ്പുറം സൈബർ ക്രൈം പോലീസ് ആന്ധ്രാപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തു. സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 05/2023 U/s 406,420 IPC & 66 D of IT ACT 2008 കേസിലേക്കാണ് പ്രതിയായ PEDEREDDY GANGARAJU എന്നയാളെ അറസ്റ്റ് ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥനായ പരാതിക്കാരനെ ആമസോൺ പ്രമോഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നാണ് എന്നും, ഒരു ജോലി സാദ്ധ്യത ഉണ്ടെന്നും മാസത്തിൽ നല്ലൊരു തുക ഉണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വാട്ട്സാപ്പ് നമ്പർ വഴി പരാതിക്കാരനെ ബന്ധപ്പെട്ട് വാട്ട്സപ്പിലൂടെ ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക് അയച്ച് കൊടുത്ത് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർക്കുകയും, ഓൺലെൻ റിവ്യൂ പോലെയുള്ള 25 ടാസ്ക്കുകൾ ദിവസവും ചെയ്യണമെന്നും അതിൽ 5 ടാസ്ക്ക് പ്രീപൈഡ് അസൈൻമെന്റുകൾ ആണെന്നും അവയിൽ ട്രേഡ് ചെയ്താൽ 30 ശതമാനം മുതൽ 45 ശതമാനം വരെ കമ്മിഷൻ ലഭിക്കും എന്നും പറഞ്ഞു പ്രേരിപ്പിച്ചു പരാതിക്കാരനിൽ നിന്നും വ്യത്യസ്ത സമയങ്ങളിൽ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികൾ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാക്ക് അക്കൗണുകളിലേക്ക് പണം അയച്ച് കൊടുക്കുകയും ആയതിന്റെ ലാഭ വിഹിതം കാണിക്കുന്ന ഒരു വെബ്സൈറ്റിന്റെ ലിങ്ക് പരാതിക്കാരന് കൊടുക്കുകയും, വെബ് സൈറ്റിൽ വലിയ ലാഭവിഹിതം കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് പണവും ലാഭ വിഹിതവും തിരികെ നല്‍കാതെയും തിരികെ ലഭിക്കുന്നതിനായി കൂടുതൽ പണം ആവശ്യപെടുകയും ചെയ്തപ്പോൾ പരാതിക്കാരന് ഇത് തട്ടിപ്പാണ് എന്ന് മനസിലാവുകയും ആയത് പ്രകാരം പരാതിക്കാരൻ Cyber crime പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് കേസിൽ അന്വേഷണം നടത്തുകയും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയും ആയതിൽ ബോംബയിലെ ഒരു ബാങ്ക് അക്കൗണ്ട് ഹോൾഡറുടെ അഡ്രസ്സ് വ്യാജമാണ് എന്ന് നേരിട്ടുള്ള അന്വേഷണത്തിൽ മനസിലാവുകയും ചെയ്തു. തുടർന്ന് ഏറ്റവും കൂടുതൽ പണം അയച്ചിട്ടുള്ള ബാങ്ക് അകൗണ്ട് ഹോൾഡറുടെ അഡ്രസ്സ് ആഡ്രപ്രദേശ് പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയതിൽ, ആ അഡ്രസിൽ അങ്ങനെ ഒരു വ്യക്തി താമസിക്കുന്നില്ല എന്ന വിവരമാണ് ലഭിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ട് നിരീക്ഷിച്ചാണ് പോലീസ് പ്രതിയായ PEDEREDDY GANGARAJU എന്നയാളിലേക്ക് എത്തുന്നത്. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി. എസിൻ്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഡി.സി.ആർ.ബി DYSP വി. ജയചന്ദ്രന്റെ മേൽ നോട്ടത്തിൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജൻ ഐ.സിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണത്തിൽ സൈബർ ടീം അംഗങ്ങളായ എസ്.ഐ അബ്ദുൾ ലത്തീഫ്, എ എസ് ഐ മാരായ റിയാസ് ബാബു, അനീഷ് കുമാർ , സി പി ഓ അരുൺ എന്നിവർ ആഡ്ര പ്രദേശിൽ എത്തി അന്വേഷണം നടത്തി മന്തപേട്ട എന്ന സ്ഥലത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL