Thursday, September 18News That Matters
Shadow

മാനസിക രോഗമുള്ള അതിജീവിതയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പ്രതികൾ അറസ്റ്റിൽ

അരീക്കോട് : മാനസിക രോഗമുള്ള അതിജീവിതയെ ജില്ലയിലെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തതിന് അരിക്കോട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം. നമ്പർ 29/2025, 30/2025 കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടു പ്രതികളെ കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചങ്ങണചാലിൽ വീട്ടിൽ മുഹമ്മദ് പറമ്പാടൻ ( 43 വയസ് ), മേലെ തൊടിയിൽ വീട്ടിൽ പൂന്തല ഷമീർ (42 വയസ് ) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അന്വേഷണ ഉദ്യോഗസ്ഥനായ കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ ഓഫീസിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മഞ്ചേരി JFCM 1 കോടതി മുമ്പാകെ ഹാജരാക്കി. 07/02/25 തീയതി വരെ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL