കൂട്ടിലങ്ങാടി മെരുവിന്‍കുന്ന് ബൈക്ക് യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ കാറും പ്രതിയും പിടിയില്‍. കേസിലുള്‍പ്പെട്ട കാര്‍ വാഴക്കാട് സ്വദേശിയുടേത്. കൂട്ടിലങ്ങാടി മെരുവിന്‍കുന്ന് ബൈക്ക് യാത്രികനെ കാറിടിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവിലായിരുന്ന പ്രതി റാഫി. കെ.പി- 29 വയസ്സ്, S/O ജാഫര്‍. കെ.പി, കിഴക്കുംപറമ്പില്‍ ഹൗസ്, തോന്നൊടുവില്‍, വട്ടപ്പാറ, നറുകര- PO, മഞ്ചേരി എന്നയാളെ 14.01.2025 തിയ്യതി കാലത്ത് മലപ്പുറം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി സാജു. കെ. എബ്രഹാം അറസ്റ്റ് ചെയ്തു. 2024 ഒക്ടോബര്‍ 18-ാം തിയ്യതി പുലര്‍ച്ചെ 01:15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതി റാഫി 17.10.2024 തിയ്യതി രാത്രിയോടെ കരിപ്പൂരില്‍ നിന്നും വാഴക്കാട് സ്വദേശി നൗഷാദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള KL10AQ6100 നമ്പര്‍ വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറുമായി മുണ്ടുപറമ്പ് പനമ്പറ്റ പാലം പടിഞ്ഞാറ്റുംമുറി ഭാഗത്തുകൂടി അതിവേഗതയില്‍ ഓടിച്ചുവരവെ 18.10.2024 തിയ്യതി പുലര്‍ച്ചെ 01:15 മണിയോടെ കൂട്ടിലങ്ങാടി മെരുവിന്‍കുന്ന് എന്ന സ്ഥലത്തുവെച്ച് പരാതിക്കാരന്‍ കൂട്ടിലങ്ങാടി സ്വദേശി സുനീര്‍ സഞ്ചരിച്ചിരുന്ന KL53D 2359 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയും പരാതിക്കാരന് ഗുരുതര പരിക്ക് പറ്റാനിടയാവുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതി വാഹനം നിര്‍ത്താതെ പുഴയോരം റോഡ് കൂട്ടിലങ്ങാടി മക്കരപ്പറമ്പ് വഴി കടന്നുകളയുകയാണ് ചെയ്തത്. അതു വഴി വന്ന നാട്ടുകാരനാണ് ഗുരുതരമായി പരിക്കേറ്റ പരാതിക്കാരനെ ആശുപത്രിയിലെത്തിച്ചത്. ഈ സംഭവത്തില്‍ മലപ്പുറം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണവേളയില്‍ നിരവധി സിസിടിവി ദൃശ്യങ്ങളും, സംസ്ഥാനത്തെ വിവിധ ആര്‍ടി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത ആയിരത്തോളം കാറുകളുടെ വിവരങ്ങളും ശേഖരിച്ചും സാധ്യമായ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും പരിശോധന നടത്തിയെങ്കിലും കേസില്‍ തുമ്പുണ്ടാകാത്തതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി, ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി-യുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കേസിന്റെ അന്വേഷണം ഏല്‍പ്പിച്ചു. തുടര്‍ന്ന് കോള്‍ ഡീറ്റയില്‍സുകളും സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും മറ്റും ശേഖരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് കേസിലെ പ്രതിയേയും ഇടിച്ച കാറും കണ്ടെത്താനായത്. വാഴക്കാട് നിന്നാണ് കേസിലുള്‍പ്പെട്ട കാര്‍ കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി സാജു. കെ. എബ്രഹാം, എസ്ഐ-മാരായ കെ. ജയരാജന്‍, എ.കെ. സജീവ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ പി. വിജയന്‍, എന്‍.എം. അബ്ദുല്ല ബാബു എന്നിവരടങ്ങിയ സംഘമാണ് കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com