ബൈക്ക് മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടിച്ച് പോലീസ്.
തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്കിൽ നിന്നും മോഷണം പോയ ബൈക്കും മോഷ്ടാവിനെയും മണിക്കൂറുകൾക്കകം പൊക്കി തിരൂരങ്ങാടി പോലീസ് .ജാർക്കന്ത് ഹസൈർബാഗ് ചൽക്കുഷ സ്വദേശി സുരാജ് (18) ആണ് പിടിയിലായത്.
മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ സൽമാ നിയാസിന്റെ ബൈക്കാണ് ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടടുത്ത സമയത്ത് മോഷണം പോവുന്നത്. മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ വൈകുന്നേരം ഏഴ് മണിയോടടുത്ത് ബൈക്കും മോഷ്ടാവിനെയും തിരൂരങ്ങാടി പോലീസ് സി.ഐ. കെ.ടി. ശ്രീനിവാസന്റെ നേത്രത്വത്തിൽ പോലീസ് പൊക്കുകയും ചെയ്തു.
മോഷണ വിവരം അറിഞ്ഞ ഉടനെ തന്നെ പരിസരത്തുള്ള സി.സി.ടി.വി. കേമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മോഷ്ടാവ് വാഹനവുമായി പോയ ദിക്ക് മനസ്സിലാക്കുകയും തുടർന്ന് കൺട്രോൾ റൂമിലും സാമൂഹ്യ മാധ്യമങ്ങളിലും വിവരം സി.ഐ. പങ്ക് വെക്കുകയുമായിരുന്നു. അതിനിടെ താനൂർ പോലീസ് സ്റ്റേഷൻ പര...



















