Sunday, September 13News That Matters
Shadow

tirur

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഉടമകൾക്ക് തിരികെ നൽകി തിരൂർ പോലീസ്

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഉടമകൾക്ക് തിരികെ നൽകി തിരൂർ പോലീസ്

tirur
തിരൂർ: മോഷണം പോയതും നഷ്ടപ്പെട്ടതുമായ മൊബൈൽ ഫോണുകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി തിരൂർ പോലീസ്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികോം വകുപ്പിന്റെ (DOT) കേന്ദ്രീകൃത സംവിധാനമായ സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴിയാണ് ഫോണുകളെല്ലാം പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ മാസം മാത്രം പത്തിലധികം ഫോണുകളാണ് ഇത്തരത്തിൽ കണ്ടെത്തി ഉടമകൾക്ക് തിരിച്ചു നൽകിയത്. കഴിഞ്ഞദിവസം ഉടമസ്ഥർക്ക് കൈമാറിയവയിൽ മൂന്നുവർഷം മുൻപ് നഷ്ടപ്പെട്ട ഫോണും ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ പി.ആർ.ഒ കൂടിയായ സബ് ഇൻസ്പെക്ടർ മധു, നസീർ തിരൂർക്കാട്, സി.പി.ഒ അനീഷ് എന്നിവർ ചേർന്നാണ് ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചു നൽകുന്നതിന് നേതൃത്വം നൽകിയത്. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിലും നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ സുരക്ഷിതമായി തിരി...

MTN NEWS CHANNEL