റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും
മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്കാണ് മസ്റ്ററിങ് നടക്കുക. കാർഡിൽ പേരുള്ളവരെല്ലാം റേഷന് കടകളിലെത്തി ഇപോസ് യന്ത്രത്തിൽ വിരൽ പതിച്ച് മസ്റ്ററിങ് നടത്തണം. അതേസമയം ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇപോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് റേഷന് വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.കടകളിൽ എത്താന് കഴിയാത്ത കിടപ്പു രോഗികള്, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഇമസ്റ്ററിങ് വീടുകളിൽ എത്തി നടത്തും. സൗജന്യ റേഷന് ലഭിക്കുന്നവരുടെ ഇകെവൈസി അപ്ഡേഷന് ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് മസ്റ്ററിങ് നടത്തുന്നത്.മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്ലൈൻ വഴി പരിശോധിക്ക...



















