
അരാഷ്ട്രീയ വാദം യുവതയുടെ കര്‍മ്മശേഷിയെ തകര്‍ക്കും – പി കെ ഫിറോസ്
മലപ്പുറം : ജനാധിപത്യ പ്രക്രിയയില്‍ ഫലപ്രദമായി ഇടപെടുന്നതിനു പകരം അരാഷ്ട്രീയ വാദം ഉയര്‍ത്തിപ്പിടിക്കുന്നത് യുവതയുടെ കര്‍മ്മ ശേഷിയെ തകര്‍ക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുക വഴി സമൂഹത്തില്‍ ഉണ്ടാവേണ്ട ഗുണപരമായ നേട്ടങ്ങളെ കൈവരിക്കാന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് സഞ്ചരിക്കുമ്പോഴും യുവതയുടെ സാമൂഹ്യ ഇടപെടല്‍ ശക്തിപ്പെടുത്തുവാന്‍ നാം സ്വയം തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സാമൂഹ്യ തിന്മ നിറഞ്ഞ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ വലിയ ഈ വിപത്തിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. മനുഷ്യന്റെ പ്രാപ്തിയും പ്രാഗത്ഭവ്യവും നാടിന്റെ നന്മക്ക് വേണ്ടി ഉപയോഗപ്പെുത്താന്‍ പുതിയ ...