
കർഷക ദിനമായ ചിങ്ങം ഒന്ന് വയനാട് ഐക്യദാർഢ്യ ദിനമായി കർഷ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആചരിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർഷക ദിനമായ ചിങ്ങം ഒന്ന് വയനാട് ഐക്യദാർഢ്യ ദിനമായി കർഷ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആചരിച്ചു. ദുരന്തത്തിനിരയായ കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു.ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ പി രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അറക്കൽ കൃഷ്ണൻ, ജില്ലാ ഭാരവാഹികളായ ഫസലുദ്ദീൻ വാരണാക്കര, മുഹമ്മദലി എന്ന നാണിപ്പ, കൊണ്ടാണത്ത് ബീരാൻ ഹാജി, ഉണ്ണി മലപ്പുറം , ഉസ്മാൻ ടി പി ,അസീസ് പന്താരങ്ങാടി ,മോനുട്ടി പൊയിലിശ്ശേരി, വി.ടി.മുസ്തഫ, പോക്കർ മലപ്പുറം , മുസ്തഫ കോട്ടക്കൽ, അസൈനാർ അല്പറമ്പ്, ഹാരിസ് തടത്തിൽ, പി.ഗോപകുമാർ , ഇബ്രാഹിം ടി പി, നൗഫൽ മേച്ചേരി എന്നിവർ സംസാരിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയി...