
സാമ്പത്തിക പ്രതിസന്ധി: പെന്ഷന് ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കരുത് – പി കെ കുഞ്ഞാലിക്കുട്ടി
കോട്ടക്കല്‍: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്ത ിക പ്രതിസന്ധി പറഞ്ഞ് സര്‍വീസ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കരുതെന്ന് മുസ്്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെ എസ് പി എല്‍) സംസ്ഥാന ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ആസൂത്രണത്തിന്റെ പിഴവുകളാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സുവര്‍ണ്ണകാലമായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍ക്കറിന്റെ സാമ്പത്തിക ഞെരുക്കം ജീവനക്കാരുടെ മേല്‍ അടിച്ചേല്പ്പിക്കരു തെ ന്നും എന്നും അദ്ദേഹം പറഞ്ഞു. കെ എസ് പി എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തോടിക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ കെ സൈനുദ്ദീന്‍, പി ഉബൈദുള്ള എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ . ഹ...