കാരാട്ട് കുറീസ് ചിട്ടിക്കമ്ബനി തട്ടിപ്പ്; രണ്ടാം പ്രതി സന്തോഷ് അറസ്റ്റില്‍
വേങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നിവ പൂട്ടി ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ രണ്ടാം പ്രതി സന്തോഷ് ശ്രീജിത്ത് അറസ്റ്റില്‍. മലപ്പുറം ജില്ലയില്‍ നിന്നും സൗത്ത് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്. ചിട്ടിയിലൂടെ ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച് കാലാവധി പൂർത്തീകരിച്ചിട്ടും നിക്ഷേപകർക്ക് പിടിച്ച തുക നല്‍കാതെ ചതിചെയ്ത് സ്ഥാപനം പൂട്ടി ഉടമകള്‍ ഒളിവില്‍ പോയി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്ഥാപനത്തിനെതിരെ ഇരുനൂറോളം പരാതികളിള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് . കാരാട്ട് കുറീസ്, ധന ക്ഷേമനിധി എന്നീ സ്ഥാപനങ്ങളുടെ എംഡി പാലേമാട് ഉണിച്ചന്തം കിഴക്കേതില്‍ സന്തോഷ്, ഡയറക്ടർ എടക്കര പാലോളി മുബഷിർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി . സ്ഥാപനം റെയ്ഡ് ചെയ്തു സ്ഥാപനത്തിലെ രേഖകളും മറ്റും രജി...






