ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം; പരിഹസിച്ച് മുഹമ്മദ് റിയാസ്
തിരുവന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം. ദേശീയ അന്വേഷണ ഏജൻസികൾ ബിജെപിയുടെ താളത്തിന് തുളളുന്നവരാണെന്നും മന്ത്രി പറഞ്ഞു. കൊടകര കുഴൽപ്പണക്കേസ് ബിജെപിയുടെ പ്രധാന നേതാക്കളെ ബാധിക്കുന്ന പ്രശ്നമാകാൻ പോവുകയാണ്. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പിച്ചും പേയും പറയാതിരിക്കാൻ ഉറക്ക ഗുളിക കഴിക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അതിൽ ഉൾപ്പെടുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസിന്റെ ശ്രമം ഇ ഡിയെ വെള്ളപൂശാനെന്നും മന്ത്രി വിമർശിച്ചു. കോൺഗ്രസ് എന്തുകൊണ്ട് ഇ ഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും മന്ത്രി ചോദിച്ചു. അതേ സമയം ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് കൊടകര കള്ളപ്പണ കേസിലെ ഒന്നാം പ്രതി ധര്മരാജന് സമ്...



















