അറബി ഗ്രന്ഥകാരൻ അബൂ ആയിശ മുഹമ്മദ് ബാഖവിയെ ആദരിച്ചു.
കോഴിക്കോട്: അറബി ഗ്രന്ഥകാരനും പ്രഗൽഭ പണ്ഡിതനുമായ എം കെ അബൂ ആഇശ മുഹമ്മദ് ബാഖവിയെ ആദരിച്ചു. 'അറബി വ്യാകരണശാസ്ത്രത്തിന്റെ ചരിത്രപരിണാമ ഘട്ടങ്ങൾ' എന്ന പ്രമേയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്മെന്റും ജാമിഅ മദീനതുന്നൂർ അറബിക് ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറിൽ വെച്ചായിരുന്നു ആദരവ്. അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകി കേരളത്തിൽ നിന്നും അറബി ഭാഷ രചനയിൽ മികവ് തെളിയിച്ചതിനാണ് ഈ അംഗീകാരം. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി മുണ്ടംപറമ്പ് നിവാസിയായ എം കെ അബൂ ആഇശ മുഹമ്മദ് ബാഖവി നഹ്‌വ്, സ്വർഫ്, തജ്‌വീദ്, മആനി, മൻത്വിഖ്, ഫലഖ്, വാസ്തു, മൗലിദ്, ഫിഖ്ഹ്, താരീഖ്, തസ്വവ്വുഫ് തുടങ്ങിയ മേഖലകളിലായി നാൽപ്പതിലധികം അറബി ഗ്രന്ഥങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്. ഉപ്പയായ കുഞ്ഞഹമ്മദ് മുസ്‌ലിയാർ, വിളയൂർ മുഹമ്മദ് കുട്ടി ബാഖവി, കിടങ്ങഴി അബ്ദു റഹ്മാൻ മുസ്‌ലിയാർ തുടങ്ങിയ പ്രഗത്ഭ പണ...



















