Wednesday, September 17News That Matters
Shadow

Business

UPI ID ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, മുന്നറിയിപ്പുമായി NPCI

UPI ID ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, മുന്നറിയിപ്പുമായി NPCI

Business
മുംബൈ: യുപിഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). യുപിഐ വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി. ചില ഫിന്‍ടെക് കമ്പനികള്‍ യുപിഐ ഐഡി ഉപയോഗിച്ച് ബിസിനസ് സംരംഭകര്‍ക്കും തേര്‍ഡ് പാര്‍ട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളും വെരിഫൈ ചെയ്ത് നല്‍കുന്നത് ശ്രദ്ധിയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക്കുകളോട് അത് നിര്‍ത്താന്‍ നിര്‍ദേശിച്ചു. യുപിഐ വെര്‍ച്വര്‍ വിലാസം അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ പ്രൊസസിങ് ഇന്റര്‍ഫേസുകള്‍ സാമ്പത്തികേതര ഇടപാടുകള്‍ക്കോ വാണിജ്യസ്ഥാപനങ്ങള്‍ക്കോ ഉപയോഗിക്കാനാകില്ല. നിര...
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

Business
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. 56,800 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,400 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. 57000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL