പട്ടിക്കാട്(തൃശ്ശൂര്‍): മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കല്ലിടുക്കില്‍ കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടരക്കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേരെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടില്‍ വീട്ടില്‍ റോഷന്‍ വര്‍ഗീസ് (29), ആലംതുരുത്തി മാങ്കുളത്തില്‍ വീട്ടില്‍ ഷിജോ വര്‍ഗീസ് (23), തൃശ്ശൂര്‍ സ്വദേശികളായ പള്ളിനട ഊളക്കല്‍ വീട്ടില്‍ സിദ്ദിഖ് (26), കൊളത്തൂര്‍ തൈവളപ്പില്‍ വീട്ടില്‍ നിഷാന്ത് (24), മൂന്നുപീടിക അടിപ്പറമ്പില്‍ വീട്ടില്‍ നിഖില്‍നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്. മണ്ണുത്തി, പീച്ചി, വിയ്യൂര്‍, ഒല്ലൂര്‍ സ്റ്റേഷനുകളിലെ പോലീസുകാരും പ്രത്യേക സ്‌ക്വാഡായ സാഗോക്കും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. സിദ്ദിഖ്, നിശാന്ത്, നിഖില്‍നാഥ് എന്നിവരെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30-ന് കുതിരാനില്‍നിന്നാണ് പിടികൂടിയത്. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ലയില്‍ നിന്നാണ് ഷിജോ വര്‍ഗീസ്, റോഷന്‍ വര്‍ഗീസ് എന്നിവരെ പിടികൂടിയത്. കവര്‍ച്ചയുടെ പ്രധാന സൂത്രധാരന്‍ റോഷന്‍ വര്‍ഗീസാണെന്നും കര്‍ണാടകയിലും കേരളത്തിലും തമിഴ്‌നാട്ടിലും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com