Monday, January 19News That Matters
Shadow

Author: admin

ചോദ്യപേപ്പര്‍ ചോര്‍ച്ച: പിന്നില്‍ ആര് ?, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ചോദ്യപേപ്പര്‍ ചോര്‍ച്ച: പിന്നില്‍ ആര് ?, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. ചോദ്യപേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ഡിജിപിക്ക് വിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. 8,9,10,11 ക്ലാസുകളിലെ അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക അതേപടി യൂട്യൂബ് ചാനലില്‍ വന്നെന്നാണ് കണ്ടെത്തല്‍. പരീക്...
ക്യാംപസിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ പൊലീസിന് ഇടപെടാം; പ്രിന്‍സിപ്പലിന്‍റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

ക്യാംപസിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ പൊലീസിന് ഇടപെടാം; പ്രിന്‍സിപ്പലിന്‍റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

LOCAL NEWS, TIRUVANANTHAPURAM
കൊച്ചി: വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി.മതത്തിന്‍റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി ചോദിച്ചു. ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാരമാര്‍ഗമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്യാംപസുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് വേണ്ടത്. കോളജിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ പൊലീസിന് ഇടപെടാം. ഇതിന് കോളജ് പ്രിന്‍സിപ്പലിന്‍റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മഴയും വെയിലും കൊണ്ട് ഓടിയാലും പെെസയില്ല; സ്വിഗ്ഗി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

മഴയും വെയിലും കൊണ്ട് ഓടിയാലും പെെസയില്ല; സ്വിഗ്ഗി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി ആപ്പായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ സ്വിഗ്ഗി ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും തൊഴിലാളികള്‍ ഉടന്‍ സമരത്തിലേക്ക് കടക്കും. കമ്മീഷന്‍ വെട്ടിക്കുറച്ച മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സ്വിഗ്ഗി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൊമാറ്റോ ഫുഡ് ഡെലിവറി തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. -തൊഴിലാളികള്‍ക്ക് ഓര്‍ഡര്‍ അസൈന്‍ ആകുന്നത് മുതല്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നത് വരെയുള്ള മൊത്തം ദൂരത്തിന്റെ ആദ്യത്തെ മൂന്ന് കിലോമീറ്റര്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്റര്‍ 10 രൂപയുമാക്കി നിശ്ചയിക്കുക. (നിലവിലെ ഇന്‍സെന്റീവ് നിലനിര്‍ത്തികൊണ്ട്, ഇത് ഇന്‍സ്റ്റമാര്‍ട്ടുകള്‍ക്കും ബാധകം ആയിരിക്കണം. 2- ക...
‘എന്റെ ജീവൻ അതിനായി സമർപ്പിക്കുന്നു’ വിനീത് ജീവനൊടുക്കിയത് കടുത്ത മാനസികസംഘർഷത്താൽ

‘എന്റെ ജീവൻ അതിനായി സമർപ്പിക്കുന്നു’ വിനീത് ജീവനൊടുക്കിയത് കടുത്ത മാനസികസംഘർഷത്താൽ

MALAPPURAM
മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ ആത്മഹത്യ ചെയ്ത ഹവിൽദാർ വിനീത് കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് സൂചന. ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടതും, ഗർഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാൻ അവധി നൽകാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമെന്നാണ് നിഗമനം. മരിക്കുന്നതിന് മുൻപ് വിനീത് താൻ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നൽകിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാർ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തിൽ പരാജയപ്പെട്ടപ്പോൾ, മേലുദ്യോഗസ്ഥർ കടുത്ത ശിക്ഷ നൽകിയിരുന്നു. ഇതും, ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ അവധി നൽകാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ബന്ധുവിന് അയച്ച കത്തിൽ ഓട്ട...

അരീക്കോട് ക്യാമ്പിലെ കമാൻഡോയുടെ മരണം; വിനീതിന്റെ പോസ്റ്റ്മോർട്ടം ഇന്ന്.

MALAPPURAM
മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമാൻഡോ ഹവിൽദാർ വിനീതിൻറെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും. മൃതദേഹം നിലവിൽ അരീക്കോട് മദർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരണത്തില്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വയനാട് കൽപ്പറ്റ ചെങ്ങഴിമ്മൽ വീട്ടിൽ ഹവിൽദാർ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ മൂന്ന് മാസം ഗർഭിണിയാണ്. ഭാര്യയെ പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. നേരത്തെ, ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാൻഡോ ആത...

കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ചു കേസെടുത്ത് മാനന്തവാടി പൊലീസ്.

LOCAL NEWS, WAYANAD
വയനാട്: ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം. മാനന്തവാടി പുൽപള്ളി റോഡിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മ...
ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

LOCAL NEWS, WAYANAD
മാനന്തവാടിയില്‍ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തില്‍ ഷിജുവിന്‍റെ മകൻ 12കാരനായ അശ്വിൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വീടിനോട് ചേർന്ന ഷെഡില്‍ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലില്‍ അബദ്ധത്തില്‍ കഴുത്ത് കുരുങ്ങി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യംമ്ബള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സായുധ പോലീസ് ക്യാമ്ബില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍

സായുധ പോലീസ് ക്യാമ്ബില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍

MALAPPURAM
അരീക്കോട് സായുധ പോലീസ് ക്യാമ്ബില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്.എസ് ഒ ജി കമാന്‍ഡോ ആയ വിനീത് അവധി നല്‍കാത്തതിന്റെ പേരില്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബ്ലോക്ക് കേരളോത്സവം; ഊരകം ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

ബ്ലോക്ക് കേരളോത്സവം; ഊരകം ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

VENGARA
വേങ്ങര:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും വേങ്ങര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് തല കേരളോത്സവത്തിൽ ഊരകം ഗ്രാമപഞ്ചായത്തിന് ചരിത്രം നേട്ടം. കലാ-കായിക മത്സരങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 406 പോയിന്റ് നേടിയാണ് ഊരകം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. വേങ്ങര, പറപ്പൂർ പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബിന് യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ അയ്യായിരം രൂപ ക്യാഷ് അവാർഡിന് ഊരകം പഞ്ചായത്തിലെ കു. പൊ.പാ കുറ്റാളൂർ-ഊരകം അർഹരായി. എഫ്.സി വാളക്കുളം-തെന്നല രണ്ടാം സ്ഥാനവും റേഞ്ചേഴ്സ് ക്ലബ്ബ്‌ പുത്തനാറക്കൽ- പറപ്പൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മ...
മദ്യനിയമം 232, 447 വകുപ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് തിരിച്ചു നൽകണം

മദ്യനിയമം 232, 447 വകുപ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് തിരിച്ചു നൽകണം

VENGARA
കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒരേയൊരു സാധനം മദ്യവും ലഹരി വസ്തുക്കളുമാണ്. മദ്യത്തെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു ഗവൺമെൻറ് കേരള പിറവിക്കു ശേഷം ഉണ്ടായിട്ടില്ല. യുവതയെ മയക്കി കിടത്തി പ്രതികരണശേഷി ഇല്ലാത്തവരായി മാറ്റുന്നതിൽ നിന്നും സർക്കാറിന് താൽക്കാലിക ലാഭം ഉണ്ടാകുമെങ്കിലും ദൂരവ്യാപക പ്രത്യാഘാതമാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് കേരള മധ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടനയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ഒ ജെ ചിന്നമ്മ പറഞ്ഞു. മധ്യനിരോധന ജനാധികാര നിയമം 232 447 വകുപ്പുകൾ പുനസ്ഥാപിക്കണമെന്നും മയക്കു വസ്തുക്കളിൽ നിന്ന് പുതുതലമുറയെ രക്ഷിക്കാൻ പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്താനും സർക്കാർ തയ്യാറാകണമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ടി എം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്...
NEET PG 2024 പരിക്ഷയിൽ ഉയർന്ന വിജയം നേടി ഡോ:ഫർസാന ഒടുങ്ങാട്ട്

NEET PG 2024 പരിക്ഷയിൽ ഉയർന്ന വിജയം നേടി ഡോ:ഫർസാന ഒടുങ്ങാട്ട്

LOCAL NEWS
തിരൂരങ്ങാടി : NEET PG 2024 പരീക്ഷയിൽ ഡോ : ഫർസാന ഒടുങ്ങാട്ട് ഉയർന്ന വിജയം നേടി PG (Surgery)ക്ക് അഡ്മിഷൻ കരസ്ഥമാക്കി. മൂന്നിയൂർ പാറാക്കാവ് മിഫ്താഹുൽ ഉലൂംസുന്നി സെക്കൻഡറി മദ്രസ മാനേജിങ് കമ്മിറ്റി അംഗവും ചെമ്മാട് നാഷ്ണൽ മെഡിക്കൽസ് ഉടമയുമായ ഒടുങ്ങാട്ട് മുഹമ്മദ് ഹനിഫ മ്പേനസീറ ദമ്പതികളുടെ മകളാണ് ഡോക്ടർ ഫർസാന, പെരിന്തൽമണ്ണഎം .ഇ . എസ് . മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
യുവാവിനെ മര്‍ദിച്ച്‌ വിഡിയോ പകര്‍ത്തി പണം തട്ടാൻ ശ്രമം; ആറംഗസംഘം അറസ്റ്റില്‍

യുവാവിനെ മര്‍ദിച്ച്‌ വിഡിയോ പകര്‍ത്തി പണം തട്ടാൻ ശ്രമം; ആറംഗസംഘം അറസ്റ്റില്‍

LOCAL NEWS
ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവാവിനെ മർദിച്ച്‌ വിഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ച ആറംഗസംഘത്തെ പിടികൂടി.കോഴിക്കോട് കല്ലായി പൂച്ചങ്ങല്‍ വീട്ടില്‍ അജ്മല്‍ (23), കണ്ണൂർ കുഴിവച്ചല്‍ അടിയോട് വീട്ടില്‍ റഈസ് (26), കണ്ണൂർ മട്ടന്നൂർ ഫാത്തിമ മൻസിലില്‍ സമദ് (27), മലപ്പുറം നിലമ്ബൂർ കീരിയത്തുവീട്ടില്‍ ഫർഹാൻ (23), നിലമ്ബൂർ അരിവക്കോട് മേലേപുത്തൻവീട്ടില്‍ അനന്ദു (22), മലപ്പുറം എടക്കര കാർക്കുയില്‍ വീട്ടില്‍ മുഹമ്മദ് ഷിബിനു സാലി (23) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഇടപ്പള്ളി സ്വദേശിയെ ഡേറ്റിങ് ആപ് വഴി പ്രതികള്‍ താമസിച്ചിരുന്ന പടമുഗള്‍ തൊട്ടിയമ്ബലത്തിന് സമീപത്തെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ 50,000 രൂപ വില വരുന്ന ഫോണ്‍ കൈക്കലാക്കുകയും തുടർന്ന്, സ്വവർഗാനുരാഗിയാണെന്ന് പറയിപ്പിച്ച്‌ വിഡിയോ പകർത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങളു...
അധ്യാപകനെ തട്ടിക്കൊണ്ടു പോയി തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ചു

അധ്യാപകനെ തട്ടിക്കൊണ്ടു പോയി തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ചു

NATIONAL NEWS
പട്‌ന: സ്‌കൂളിലേയ്ക്ക് പോകുന്ന വഴി അധ്യാപകനെ തട്ടിക്കൊണ്ട് പോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. നാല് വര്‍ഷത്തെ പ്രണയ ബന്ധം ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് യുവാവിനെ വിവാഹം കഴിപ്പിച്ചത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ രണ്ട് സ്‌കോര്‍പിയോ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബിഹാറിലെ ബെഗുര്‍സരായി ജില്ലയിലാണ് സംഭവം. ഗുഞ്ചന്‍ എന്ന സ്ത്രീയുടെ ബന്ധുക്കളാണ് അധ്യാപകനായ അവ്‌നിഷ് കുമാര്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഇരുവരും നാല് വര്‍ഷത്തെ പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സ്‌കൂളില്‍ അധ്യാപകനായി സര്‍ക്കാര്‍ ജോലി കിട്ടിയതിന് ശേഷം ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് സമ്മതിച്ചിരുന്നില്ലെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. കതിഹാറിലുള്ള ഇയാളുടെ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയും പതിവായി ഹോട്ടലുകളില്‍ പോകാറുണ്ടെന്നുമ...
പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

LOCAL NEWS, PALAKKAD
പാലക്കാട്: പാലക്കാട് വീണ്ടും വാഹനാപകടം. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു. പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് സംഭവം. പാലക്കാട് നിന്നും തിരുവല്വാമല പോവുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവെെഡറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരുടേയും പൊലീസിൻറേയും ഫയർഫോഴ്സിൻറേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
61കാരിക്ക് നൽകേണ്ട മരുന്ന് 34 കാരിക്ക് നൽകി, കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ

61കാരിക്ക് നൽകേണ്ട മരുന്ന് 34 കാരിക്ക് നൽകി, കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ

ERANANKULAM, LOCAL NEWS
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് ആശുപത്രി അധികൃതർ മരുന്ന് മാറി നൽകി. 61 കാരിക്ക് നല്‍കേണ്ട മരുന്നാണ് അനാമികയ്ക്ക് നല്‍കിയത്. പന്ത്രണ്ടാം തിയ്യതിയാണ് അനാമിക മെഡിക്കൽ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. അന്നെടുത്ത എക്സ് റേ പ്രകാരം അനാമികയുടെ ഡിസ്കിന് ബൾജ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് വീട്ടിലെത്തിയ ശേഷം അനാമിക എക്സ് റേ പരിശോധിച്ചപ്പോളാണ് പേരും വയസും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. ഈ സമയത്തെല്ലാം താൻ കടുത്തവേദന അനുഭവിക്കുകയായിരുന്നുവെന്നും അനാമിക പറയുന്നു. അടുത്ത ദിവസം തന്നെ ആശുപത്രിയിലെത്തി അനാമിക പരാതി നൽകുകയും ചെയ്തു. തിരക്കിനിടയിൽ പറ്റിപ്പോയതാണെന്നും പ്രശ്നമാക്കരുത് എന്നുമായിരുന്നു അധികൃതരുടെ മറുപടി. എക്സ് റേ റിപ്പോർട്ട് മാറിപ്പോയത് മൂലമെന്നാണ് റേഡിയോളജിസ്റ്റിന്റെ വിശദീകരണം. ലതിക എന്നയാളുടെ റിപ്പോർട്ട് ആണ് അനാമികയ്ക...
അതീവഗൗരവം, പ്രതികള്‍ക്ക് കിട്ടുക നൊട്ടോറിയസ് പ്രശസ്തി; ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് മന്ത്രി

അതീവഗൗരവം, പ്രതികള്‍ക്ക് കിട്ടുക നൊട്ടോറിയസ് പ്രശസ്തി; ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് മന്ത്രി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: സംസ്ഥാന ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു. 'നൊട്ടോറിയസ് പ്രശസ്തിയാണ് പ്രതികള്‍ക്ക് ഇതിലൂടെ ലഭിക്കുക. വിഷയം അതീവ ഗൗരവമായി കാണും. ചില വിഷയങ്ങളിലെ പേപ്പറുകളാണ് കൂടുതല്‍ പുറത്തുപോകുന്നത്. ആ വിഷയങ്ങളിലെ അധ്യാപകരുടെ താല്‍പര്യം എന്തെന്ന് പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ മെച്ചപ്പെട്ട ശമ്പളം വാങ്ങി കുട്ടികളെ പഠിപ്പിക്കേണ്ടവര്‍ ഈ നിലയില്‍ സ്വകാര്യ കച്ചവട കമ്പനികളുമായി ബന്ധപ്പെട്ട് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാല്‍ വെച്ചുപൊറുപ്പിക്കില്ല', വി ശിവന്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഡിജിപിക്കും സൈബല്‍ സെല്...
വിദേശത്ത് പോകുന്നവര്‍ക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; പ്രതി പിടിയില്‍

വിദേശത്ത് പോകുന്നവര്‍ക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; പ്രതി പിടിയില്‍

NATIONAL NEWS
വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നിർമ്മിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് പോവുന്നവരില്‍ നിന്ന് പണം ഈടാക്കിയതിനു ശേഷം ജില്ലയിലെ പ്രമുഖ മെഡിക്കല്‍ സ്ഥാപനത്തിന്റെ വെബ്‌ സൈറ്റ് ഹാക്ക് ചെയ്താണ് പ്രതി വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നിർമിച്ചിരുന്നത്. കേസില്‍ മലപ്പുറം സ്വദേശി നിസാർ സാംജെയെയാണ് സൈബർ പൊലീസ് മുംബൈയില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവർക്ക് വിസ നടപടികളുടെ ഭാഗമായുള്ള മെഡിക്കല്‍ ചെക്കപ്പിന്റെ രേഖകള്‍ പ്രമുഖ സ്ഥാപനത്തിന്റെ പേരില്‍ ഉണ്ടാക്കി നല്‍കുകയായിരുന്നു. മെഡിക്കല്‍ സെന്ററിന് അനുവദിച്ച Wafid, Mofa എന്നീ വെബ് സൈറ്റുകളുടെ യൂസർ നെയിം, പാസ്വേർഡ് എന്നിവ ഹാക്ക് ചെയ്ത് മെഡിക്കല്‍ ഫിറ്റ് ആകാത്ത ആളുകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനായി വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നാണ് കേസ്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്ന്...
പനയമ്പാടം അപകടം; അടിയന്തര ഇടപെടല്‍ തേടി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് വി കെ ശ്രീകണ്ഠന്‍

പനയമ്പാടം അപകടം; അടിയന്തര ഇടപെടല്‍ തേടി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് വി കെ ശ്രീകണ്ഠന്‍

LOCAL NEWS, PALAKKAD
പാലക്കാട്: പനയമ്പാടത്തെ അപകടത്തെ തുടര്‍ന്ന് അടിയന്തര ഇടപെടല്‍ തേടി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. ദുബായ് കുന്നിനും യുപി സ്‌കൂളിനും ഇടയില്‍ അപകടം തുടര്‍ക്കഥയാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യം. വ്യത്യസ്ത അപകടങ്ങളില്‍ ഇതുവരെ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കത്തില്‍ എംപി പറഞ്ഞു. അശാസ്ത്രീയ നിര്‍മ്മാണം പരിഹരിച്ച് വളവില്‍ പുനര്‍നിര്‍മ്മാണം വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരൊറ്റ ഖബറിലാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ അടക്കിയത്. ഒരൊറ്റ ഖബറില്‍ നാല് അടിഖബറുകള്‍ ഒരുക്കിയാണ് കൂട്ടുകാരെ നാലുപേരെയും ഒരുമിച്ച് അടക്കിയത്. രാവിലെ ആറരയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും നാലുപേരുടെയും മൃതദേഹം വീടുകളില്‍ എത്തിച്ചു. ബന...
അറസ്റ്റ് ചെയ്തോളു പക്ഷേ ബെഡ്റൂമിലേക്ക് ഇടിച്ചുകയറുന്നത് ശരിയല്ല; പൊലീസിനോട് അല്ലു അർജുൻ

അറസ്റ്റ് ചെയ്തോളു പക്ഷേ ബെഡ്റൂമിലേക്ക് ഇടിച്ചുകയറുന്നത് ശരിയല്ല; പൊലീസിനോട് അല്ലു അർജുൻ

LOCAL NEWS
പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിലായി. ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. നടനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പൊലീസ് വണ്ടിയിൽ കയറുന്നതിന് മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകുന്നതും പോലീസുകാരോട് സംസാരിക്കുന്നതുമാണ് വീഡിയോയിലെ ഉള്ളടക്കം. പൊലീസിനെ കണ്ട് ആശങ്കപ്പെടുന്ന ഭാര്യ സ്നേഹ റെഡ്ഡിയെ ആശ്വസിപ്പിക്കുന്ന അല്ലു അർജുനെ വീഡിയോയിൽ കാണാം. പൊലീസിനോട് അല്ലു അർജുൻ ഒരുതരത്തിലും എതിർപ്പ് പ്രകടിപ്പിക്കുന്നില്ല. അതേസമയം തന്റെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കയറുന്നത് ശരിയല്ലെന്നും പറയുന്നുണ്ട്. തനിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനോ വസ്ത്രം മാറാനോ ഉള്ള സമയം പോലും പൊലീസ് തന്നില്ലെന്നും വീഡിയോയിൽ അല...
മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ കൊലപ്പെടുത്തി പിതാവ്.

മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ കൊലപ്പെടുത്തി പിതാവ്.

NATIONAL NEWS
ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി പ്രതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ഡിസംബര്‍ ആറിനാണ് കൊലപാതകം നടന്നത്. കൊലക്കേസ് അന്വേഷിച്ച പൊലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. കൊലപാതകം നടത്തിയെന്ന് കരുതുന്ന ആള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പതിനഞ്ച് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ആന്ധ്രാസ്വദേശി. ഭാര്യയും മകളും ഇയാള്‍ക്കൊപ്പം കുവൈറ്റിലായിരുന്നു താമസം. എന്നാല്‍ പിന്നീട് ഇയാള്‍ മകളെ നാട്ടിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാക്കി. മകളുടെ ചെലവിനുള്ള പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഭാര്യയുടെ കുടുംബത്തിൻ്റെ സാമ്പത്തികനില മോശമായതിനെ തുടര്‍ന്ന് ഭാര്യാ മാതാവിനേയും അദ്ദേ...

MTN NEWS CHANNEL