താനൂർ മൂലക്കൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു
എല്ലാവര്ക്കും കായികശേഷി, എല്ലാവര്ക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന കായിക വകുപ്പ് പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന ഓപ്പണ്‍ ജിം പദ്ധതി പ്രകാരം താനാളൂർ പഞ്ചായത്തിൽ മൂലക്കലിൽ ആരംഭിച്ച ഓപ്പൺ ജിം കായിക- ന്യൂനപക്ഷ ക്ഷേമ-വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും താനൂർ മണ്ഡലത്തിൽ കായിക -വിദ്യാഭ്യാസ- ആരോഗ്യ -ഗതാഗത മേഖലകളിൽ വൻ മാറ്റമാണ് ഇതിനോടകം നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ഓപ്പൺ ജിം ആയതുകൊണ്ട് തന്നെ ഉപകരണങ്ങൾ ഏവരും കൃത്യമായി പരിപാലിച്ച് പോരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.സംസ്ഥാന കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് മൂലക്കല് - ദേവധാര്‍ റോഡിലാണ് ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. എയർ വാക്കർ, ചെസ്റ്റ് പ്രെസ്, ട്രിപ്പിൾ ട്വിസ്റ്റർ, ലെഗ് പ്രെസ്, റോവർ, ഷോൾഡർ ബിൽഡർ, സിറ്റ് അപ് ബോ...



















