Sunday, January 18News That Matters
Shadow

Author: admin

നിപ പ്രതിരോധം: ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

നിപ പ്രതിരോധം: ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

MALAPPURAM
നിപ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ പാണ്ടിക്കാട് , ആനക്കയം എന്നീ പഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി. 27908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ അഞ്ചു ദിവസം കൊണ്ട് സർവ്വേ പൂർത്തിയാക്കിയത്. ഈ സർവ്വേയിൽ 1350 പനി ബാധിതരെ കണ്ടെത്തുകയും നിപ കണ്‍ട്രോള്‍ സെല്ലിലെ കോൺടാക്ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിൽ 144 ടീമുകൾ 14500 വീടുകളിലാണ് സർവ്വേ പൂർത്തിയാക്കിയത്. ഇതിൽ 944 പേർ ക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു.ആനക്കയം പഞ്ചായത്തിൽ 95 ടീമുകൾ 13408 വീടുകളിലാണ് സന്ദർശിച്ചത്. ഇതിൽ 406 പേർ പനിയുള്ളവരായി കണ്ടെത്തി.കണ്ടെത്തിയവരെയെല്ലാം നിപ കൺട്രോൾ സെല്ലിൽ നിന്ന് ബന്ധപ്പെടുകയും ഫോൺ മുഖേന വിവരങ്ങൾ അന്വേ...
നൂൽ കൊണ്ട് ചിത്രം വരച്ചു വൈറലായി

നൂൽ കൊണ്ട് ചിത്രം വരച്ചു വൈറലായി

VENGARA
നൂൽ കൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ചിത്രം വരച്ചു വൈറലായി നൂൽ കൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ചിത്രം വരച്ചു വൈറലായി. തറയിൽ മുസ്തഫ മുസ്ലിയാരുടെ മകൻ മഹ്ഷൂഖ് തറയിലും തറയിൽ അബ്ദുറഹ്മാൻ മകൻ അനസ് തറയിലും (കിളിനക്കോട്,മാലാപറമ്പ്) ചേർന്ന് ഏഴ് ദിവസമെടുത്ത് നൂൽ കൊണ്ട് വരച്ച ചിത്രം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കൈമാറി. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഏഴാം വർഷ വിദ്യാർഥിയാണ് മഹ്ഷൂഖ് തറയിൽ. ദാറുൽ ഹുദയുടെ സഹസ്ഥാപനമായ കുറ്റിക്കാട്ടൂർ ശംസുൽ ഹുദാ കോളേജ് ഏഴാം വർഷ വിദ്യാർത്ഥിയാണ് അനസ് തറയിൽ. ഏകദേശം നാലു കിലോമീറ്റർ നൂലും 272 ആണിയും ഉപയോഗിച്ച് 72*72 സ്ക്വയർ സെൻ്റീമീറ്റർ പ്ലൈവുഡിലാണ് ചിത്രം വരച്ചിട്ടുള്ളത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail....

MTN NEWS CHANNEL