അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ അനുവദിച്ചില്ല.
അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. ഹാജിയർപള്ളി മുതുവത്ത് പറമ്ബിലാണ് സംഭവം. കാരാത്തോട് ഇൻകെല്‍ വ്യവസായ സിറ്റിയിലെ ജലസംഭരണിയില്‍ വീണ് മരിച്ച കാരാത്തോട് ജിഎംഎല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരന്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉണ്ടായത്. ഇന്കെലിലെ ഹോളോബ്രിക്സ് നിർമാണ കമ്ബനിയിലെ ജീവനക്കാരനായ മിറാജുല്‍ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകനാണ് മരിച്ച റിയാജ്. ഇവരുടെ മയ്യിത്ത് ഖബറടക്കാൻ പക്ഷെ മുത്തുവത്ത് പറമ്ബിലെ മസ്ജിദ് നൂർ കമ്മിറ്റി ഭാരവാഹികള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിർപ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്നത് നിയമം ആണെന്നും ഭാരവാഹികള്‍ പറഞ്ഞു.
കബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകള്‍ക്ക് മുമ്ബ് മാത്രമാണ് കമ്മി...



















