Friday, January 16News That Matters
Shadow

Author: admin

അക്ഷയകളുടെ ഫീസുകൾ ബോർഡിൽ പ്രദർശിപ്പിക്കണം

അക്ഷയകളുടെ ഫീസുകൾ ബോർഡിൽ പ്രദർശിപ്പിക്കണം

TIRURANGADI
തിരൂരങ്ങാടി : വിവിധ സേവനങ്ങൾക്കായി സർക്കാർ ഏർപ്പെടുത്തിയ അക്ഷയ സെൻററുകളിലെയും /പ്രൈവറ്റായി സേവനം നൽകി വരുന്ന സേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്ന് നിയമമുള്ളതാണെങ്കിലും ഗവൺമെൻറ് അംഗീകൃത അക്ഷയ സെൻററുകളിൽ പോലും സേവനങ്ങൾക്കുള്ള ഫീസ് പ്രദർശിപ്പിക്കാതെ ജനങ്ങളിൽ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി അക്ഷയ സെൻറർ ഉടമയെ വിളിച്ചു വരുത്തുകയും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പണം തിരിച്ചു നൽകുകയും ചെയ്തു ഇനി ഇത് ആവർത്തിക്കില്ല എന്ന് ലെറ്റർ ഹെഡിൽ എഴുതി നൽകുകയും ചെയ്തു ഇത് പല ഭാഗങ്ങളിലും സംഭവിക്കുന്നതിൽ ജില്ല അക്ഷയ സെൻറർ മോധാവിക്ക് ബോർഡുകൾ പ്രദർശിപ്പിക്കാത്ത അക്ഷയ സേവാ കേന്ദ്രങ്ങൾക്കെതിരെ നടപടിക്ക് പരാതി നൽകുമെന്ന് തിരുരങ്ങാടി താലൂക്ക് കൺസ്യൂമർ സൊസൈറ്റി ഭാരവാഹികൾ അറിയിച്...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി

KERALA NEWS
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പട്ടാമ്പിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി

പട്ടാമ്പിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി

GULF NEWS, KERALA NEWS
പാലക്കാട് പട്ടാമ്ബിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി പൊലീസ്. പട്ടാമ്ബി സ്വദേശി റൌഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആറു പേരെയാണ് പട്ടാമ്ബി പൊലീസ് ആലുവയില്‍ നിന്നും പിടികൂടിയത്. വിദേശത്ത് വെച്ചുണ്ടായ തർക്കത്തെ തുടർന്നായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് പൊലീസ് പറഞ്ഞു. തൃശൂർ സ്വദേശികളായ ദേവനാഥ്, അമാൻ, അജ്മല്‍, ഹിരണ്‍, നിതില്‍, അഖിലേഷ് എന്നിവ പിടിയിലായത്. പ്രതികളെല്ലാം റൌഫിനൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്നവരാണ്. ഈ സമയത്ത് റൌഫും പ്രതികളും തമ്മില്‍ തർക്കമുണ്ടായി. പിന്നാലെ പ്രതികളില്‍ ചിലർ നാട്ടിലേക്ക് മടങ്ങി. റൌഫ് നാട്ടില്‍ തിരിച്ചെത്തിയെന്ന് തിരിച്ചറിഞ്ഞാണ് ആറംഗ സംഘം ആയുധങ്ങളുമായി കാറിലെത്തി റൌഫിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഘമെത്തി റൌഫിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയത്. ശേഷം കാറിലേക്ക് വലിച്ചു കയറ്റി. ഇതിനിടയില്‍ റൌഫ് ബഹളം വെച്ചു. ബഹളവും പിടിവലി...
മലപ്പുറത്ത് വാഹനാപകടം; യുവാവ് മരണപ്പെട്ടു

മലപ്പുറത്ത് വാഹനാപകടം; യുവാവ് മരണപ്പെട്ടു

Accident
മലപ്പുറം: മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ലോറിയും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രക്കാരനായ കോഡൂർ ഉർദുനഗർ സ്വദേശി പട്ടർകടവൻ ഉമറിൻ്റെ മകൻ മുഹമ്മദ് ബാദുഷയാണ് മരിച്ചത്. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ടെലഗ്രാമിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തു, 46 ലക്ഷം പോയി; പ്രതിയെ പിടികൂടി

ടെലഗ്രാമിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തു, 46 ലക്ഷം പോയി; പ്രതിയെ പിടികൂടി

CRIME NEWS
ആറന്മുള: 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ മധ്യപ്രദേശില്‍ എത്തി കേരള പൊലീസ് പിടികൂടി. ഭോപ്പാലില്‍ നിന്നാണ് മാനവേന്ദ്ര സിംഗ് എന്ന പ്രതിയെ പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. ആറന്മുള സ്വദേശിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റർ ചെയ്ത കേസില്‍ ഏറെ പ്രയാസപ്പെട്ടാണ് പ്രതികളെ പൊലീസ് കുടുക്കിയത്. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയില്‍ കോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ പ്രതിയെയാണ് ആറന്മുള പൊലീസ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം ആപ്ലിക്കേഷൻ വഴി ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട് പരാതിക്കാരൻ ...
ചെമ്പൻ തൊടിക സെയ്തലവി മരണപ്പെട്ടു

ചെമ്പൻ തൊടിക സെയ്തലവി മരണപ്പെട്ടു

MARANAM
ചേറൂർ ചെമ്പൻ തൊടിക സെയ്തലവി എന്നവർ മരണപ്പെട്ടു വേങ്ങര: ചേറൂർ ചെമ്പൻ തൊടിക സെയ്തലവി എന്നവർ മരണപ്പെട്ടു (ഡ്രൈവർ ശിഹാബിന്റെ ജേഷ്ഠ സഹോദരൻ)മക്കൾ : റസാക്ക്, സൈനുൽ ആബിദ്, ആസ്യ, ഫസീല. ഉമ്മ : പരേതയായ കോഴിപ്പറമ്പത്ത് ഖദീജ.മയ്യിത്ത് നമസ്ക്കാരം വൈകിട്ട് 5 മണിക്ക് ചേറൂർ ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മാനേജേഴ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

മാനേജേഴ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

MALAPPURAM
കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ മാനേജേഴ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി മലപ്പുറം: സംശുദ്ധമായ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ,രംഗങ്ങളില്‍ നിറസാന്നിധ്യമാവുകയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് നാസര്‍ എടരിക്കോട് അധ്യക്ഷതവഹിച്ചു . സംസ്ഥാന ജനറല്‍ സെക്രട്ടറി മണി കെ കൊല്ലം, കാടാമ്പുഴ മൂസ ഹാജി, അരവിന്ദാക്ഷന്‍ മണ്ണൂര്‍, തോമസ് കോശി, അഡ്വക്കേറ്റ് ഹമീദ് ആറ്റിങ്ങല്‍, പ്രകാശ് കുമാര്‍ കൊല്ലം, യൂസഫ് മുള്ളാട്ട് എറണാകുളം, സദാ ശിവന്‍ നായര്‍ തിരുവനന്തപുരം,ഉല്ലാസ് രാജ്, പ്രസീദ് കണ്ണൂര്‍,അനിയന്‍ എസ് കെ ആലപ്പുഴ, രാജന്‍ നായര്‍ കാസര്‍ഗോഡ്, സൈനുല്‍ ആബിദ് പട്ടര്‍...
വിദഗ്ധ സംഘം ഇന്ന് എത്തും

വിദഗ്ധ സംഘം ഇന്ന് എത്തും

KERALA NEWS
വയനാട്ടിലെ ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ എന്ന് പരിശോധിക്കാൻ വിദഗ്ധ സംഘം ഇന്ന് എത്തും കൽപറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ എന്ന് പരിശോധിക്കും. ദുരന്തബാധിതരുടെ താത്ക്കാലിക പുനരധിവാസം ഓ​ഗസ്റ്റിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രിമാരായ കെ രാജനും ഒ ആർ കേളുവും അറിയിച്ചിരുന്നു. പുനരധിവാസത്തിന് ഉപയോ​ഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഫർണിച്ചറുകളും മറ്റും ഉറപ്പാക്കും.ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാർശ സമർപ്പിക്കാൻ നിയോഗിച്ചിട്ടുള്ളത്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട രേഖ...
ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ വൻ മരം മുറിച്ചു മാറ്റി.

ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ വൻ മരം മുറിച്ചു മാറ്റി.

VENGARA
ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ വൻ മരം എമർജൻസി റെസ്‌ക്യു ഫോഴ്‌സ് മുറിച്ചു മാറ്റി. ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ കാച്ചടിക്ക് പോകുന്ന പാലത്തിന്റെ തൂണിൽ കുടുങ്ങിയ വൻ ചേര് മരം ബ്രിഡ്ജ് ഓപ്പറേറ്റർ മുസ്തഫ പറഞ്ഞതനുസരിച്ച് വേങ്ങര എമർജൻസി റെസ്‌ക്യു ഫോഴ്‌സ് (ERF) അംഗങ്ങൾ മുനീറിന്റെ നേതൃത്വത്തിൽ ഫസ്‌ലു, പ്രദീപ്‌, മുജീബ്, മുഹമ്മദലി, ഷിബിലി, മുസ്തഫ കാരത്തോട്, അഫ്സൽ, ലാലു, ദിൽഷാദ്, സവാദ് കൂരിയാട് എന്നിവർ മരം മുറിച്ചു മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കീരി കുഞ്ഞാലൻ ഹാജി  മരണപ്പെട്ടു.

കീരി കുഞ്ഞാലൻ ഹാജി മരണപ്പെട്ടു.

MARANAM
ഊരകം OKM നഗർ സ്വദേശി കീരി കുഞ്ഞാലൻ ഹാജി മരണപ്പെട്ടു. ഊരകം : ഒ.കെ.എം നഗർ സ്വദേശി കീരി കുഞ്ഞാലൻ ഹാജി എന്നവർ മരണപ്പെട്ടു. ഭാര്യ : പരേതയായ ബിരിയാമ, മക്ക : ഉമ്മർ അലി, മുഹമ്മദ്‌ കുട്ടി (നാണി), ഖാലിദ്, ഫാത്തിമ, സക്കീന, സാബിറ, ഖദീജ ജനാസ നമസ്കാരം വൈകു: 5 മണിക്ക് പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ വച്ച് നടത്തപ്പെടുന്നതാണ്....
കയകൽപ് അവാർഡിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് രണ്ടാം സ്ഥാനം

കയകൽപ് അവാർഡിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് രണ്ടാം സ്ഥാനം

TIRURANGADI
തിരൂരങ്ങാടി: സംസ്ഥാന സർക്കാരിന്റെ 2023-24 വർഷത്തെ കായകല്‍പ്പ അവാർഡിന് രണ്ടാംവർഷവും തിരൂരങ്ങാടി താലൂക്ക് ആശുപത്രി രണ്ടാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരത്തില്‍ മികച്ച സ്കോർ നേടി സംസ്ഥാന തല അവാർഡ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രി വിഭാഗത്തില്‍ സബ് ജില്ലാ തലത്തില്‍ 89.09 ശതമാനം മാർക്കോടെ ചാവക്കാട് താലൂക്ക് ആശുപത്രി ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ട് മാർക്ക് വ്യത്യാസത്തില്‍ 87.44 ശതമാനം മാർക്കോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി രണ്ടാം സ്ഥാനവും പത്ത് ലക്ഷം അവാർഡ് തുകയ്ക്കും അർഹത നേടി. കൂടാതെ അവാർഡിനർഹമായ മികച്ച താലൂക്ക് ആശുപത്രിക്കുള്ള എക്കോ ഫ്ര‌ണ്ട്ലി‌ അവാർഡും ലഭ്യമാകും. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡിന് പരിഗണിക്കുന്നത്. രോഗി സൗഹൃദ ആശുപത്രി എന്ന നിലയില്‍ ജില്ലയില്‍ തന്നെ മെച്ചപ്പെട്ട സേവനമാണ് തിരൂരങ്ങാ...
വലിയോറ പടിക്കപറമ്പ് സ്വദേശി പറമ്പൻ അലവി  മരണപ്പെട്ടു

വലിയോറ പടിക്കപറമ്പ് സ്വദേശി പറമ്പൻ അലവി മരണപ്പെട്ടു

MARANAM
വലിയോറ: അടക്കാപ്പുര പടിക്കപറമ്പ് സ്വദേശി പറമ്പൻ അലവി കാക്ക (80) എന്നവർ മരണപ്പെട്ടു. മക്കൾ: ഇല്ല്യാസ്, ഹസൈൻ, റുഖിയ, അസ്മാബി. പരേതൻ്റെ ജനാസ നിസ്ക്കാരം നാളെ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

KERALA NEWS
തിരുവനന്തപുരത്ത് മൂന്ന് പ്രദേശങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്.അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്...
അസീസ് എന്ന പേർ ഒരുമിച്ച് ചേർത്ത് അസീസ് കൂട്ടായ്മ

അസീസ് എന്ന പേർ ഒരുമിച്ച് ചേർത്ത് അസീസ് കൂട്ടായ്മ

KERALA NEWS
അസീസ് കൂട്ടായ്മ കേരള സംസ്ഥാന സംഗമം സെപ്റ്റംബർ 29ന് കോഴിക്കോട് അസീസ് എന്ന പേർ ഉള്ളവരുടെ ഒരുമിച്ച് ചേർത്ത് അസീസ് കൂട്ടായ്മ രൂപീകരിച്ചു ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾ. അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ. സാമ്പത്തിക ബുദ്ധിമുട്ടുള്ള അസീസ് മാരെ സഹായിക്കുക. ഈ കൂട്ടായ്മ ഉപകാരപ്രദമായ പ്രവർത്തനം അതുകൊണ്ട് അസീസ് എന്ന പേരുള്ളവരെ ഒരുമിച്ച് ചേർത്ത്. അസീസ് കൂട്ടായ്മ കേരള. എന്ന പേരിൽ സംഘടനക്ക് രൂപം നൽകിയത്. ഭാരവാഹികൾമുഖ്യരക്ഷാധികാരി: കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി (കൊല്ലം)പ്രസിഡണ്ട്: സി പി എ അസീസ് മാസ്റ്റർ. കോഴിക്കോട് ,ജനറൽ സെക്രട്ടറി: അസീസ് പഞ്ചിളി കോട്ടക്കൽ ,ട്രഷറർ: അസീസ് കൊളക്കാടൻപെരിന്തൽമണ്ണ ,ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി: അസീസ് പട്ടിക്കാട് ,വൈസ് പ്രസിഡണ്ട്മാർ: അസീസ് കുവൈത്ത് തൃശ്ശൂർ, എൻ അസീസ് മാസ്റ്റർ മണ്ണാർക്കാട്. ജോയിൻ സെക്രട്ടറ...
ഓണം ഖാദി മേളയ്ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി.

ഓണം ഖാദി മേളയ്ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി.

MALAPPURAM
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടി മുനിസിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് പി.ഉബൈദുള്ള, എം. എല്‍. എ നിര്‍വഹിച്ചു. ചടങ്ങില്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍ സമ്മാന കൂപ്പൺ വിതരണം നിർവഹിച്ചു. വിവിധ സര്‍വീസ് സംഘടനകളെ പ്രതിനിധീകരിച്ച് വിജിത്, ഗോവിന്ദൻ നമ്പൂതിരി, ബാബുരാജ് എന്നിവര്‍ സംസാരിച്ചു. പ്രൊജക്ട് ഓഫീസർ എസ്.ഹേമകുമാർ സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാർ കെ.ബിജുമോൻ നന്ദിയും പറഞ്ഞു. ആഗസ്റ്റ് എട്ടു മുതല്‍ സെപ്തംബർ 14 വരെയുള്ള കാലയളവില്‍ ബോര്‍ഡിന്റെ വിപണന കേന്ദ്രങ്ങളിലൂടെ 30 ശതമാനം റിബേറ്റില്‍ കോട്ടണ്‍, സില്‍ക്ക്, റെഡിമെയ്ഡ് ഖാദി വസ്ത്രങ്ങള്‍ വാങ്ങാവുന്നതണ്. ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാന പദ്ധതിയില്‍ ഓരോ ആയിരം രൂപ പര്‍ച്ചേസിനും സ...
വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്‍റെ താഴ്ഭാഗത്ത് കടലുണ്ടി പുഴയുടെ കരയിടിഞ്ഞു

വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്‍റെ താഴ്ഭാഗത്ത് കടലുണ്ടി പുഴയുടെ കരയിടിഞ്ഞു

VENGARA
വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്തിലെ വലിയോറ ബാക്കിക്കയം റഗുലേറ്ററിൻ്റെ താഴ് ഭാഗത്തായി കടലുണ്ടിപ്പുഴയിൽ കരയിടിച്ചിലുണ്ടായി. പുഴ നിറഞ്ഞൊഴുകിയ കാരണത്താൽ കര ഇടിച്ചിൽ മൂലം പുഴയോട് ചേർന്നുള്ള ഭൂമിയിലെ മരങ്ങളും തെങ്ങുകളും അടർന്നു പുഴയിലേക്ക് വീണു. മടപ്പള്ളി മുനീറുദ്ദീൻ, മടപ്പള്ളി സാദത്ത്, അഞ്ചുകണ്ടൻ മമ്മുതു എന്നിവരുടെ വീടിന് സമീപമാണ് ബാക്കിക്കയത്ത് പുഴയോരം കരയിടിഞ്ഞത്. ബാക്കിക്കയം റഗുലേറ്ററിൻ്റെ താഴ്ഭാഗമായതിനാൽ റഗുലേറ്റർ തുറന്ന സമയത്തും പുഴയിലെ ശക്തമായ ഒഴുക്കും കരയിടിച്ചിലിന് കാരണമായിട്ടുണ്ട്. റഗുലേറ്റർ ഭാഗത്തെ സൈഡ് ഭിത്തിക്ക് സമീപം പുഴയോരം ചേർന്നുണ്ടായ ശക്തമായ കുത്തൊഴുക്കും കരയിടിച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ സൈഡ് ഭിത്തി നിർമ്മിക്കാത്തത് മൂലമാണ് ഇങ്ങനെ കരയിടിച്ചിൽ ഉണ്ടായത്. ഇവിടെ പുഴയോരം സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കണമെന്നആവശ്യം ശക്തമാവുകയാണ്. അല്ലാത്തപക്ഷം ഇവരുടെ വീടുകൾക്കും ഭീ...
കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് തൊട്ടുമുമ്പ് മലയാളി റിയാദിൽ നിര്യാതനായി.

കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് തൊട്ടുമുമ്പ് മലയാളി റിയാദിൽ നിര്യാതനായി.

GULF NEWS
റിയാദ്: കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് തൊട്ടുമുമ്പ് മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തൈക്കോട്ടിൽ വീട്ടിൽ ഉമ്മർ (64) ആണ് മരിച്ചത്. ഹൃദൃയാഘാതമൂലമായിരുന്നു മരണം. ദേഹാസ്വസ്ഥ്യം കാരണം ഇന്നലെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വിവരമറിഞ്ഞ് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു ഭാര്യ ഹലീമയും മകൾ നദ ഫാത്തിമയും. ഇന്നലെ രാത്രി തന്നെ എയർഇന്ത്യ എക്സ്പ്രസിൽ  ഭാര്യയും മകളും എത്തി. എന്നാൽ അവർ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് ഉമ്മർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആനമങ്ങാട് തൈക്കോട്ടിൽ മൊയ്തീന്‍ കുട്ടിയുടേയും ഫാത്തിമയുടേയും മകനാണ് മരിച്ച ഉമ്മർ. സഹോദരൻ അസ്കർ അലി റിയാദിലുണ്ട്. മൃതദേഹത്തിൻ്റെ തുടർ നടപടികൾ പൂർത്തിയായി വരുന്നതായി അസ്കർ അലി അറിയിച്ചു.  റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂര്‍, റിയാസ് തിരൂര്‍ക്കാട്, ശബീര്‍ കളത്തില...
ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിലായി.

ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിലായി.

CRIME NEWS
കൊളത്തൂർ: കാറിലും ബൈക്കിലുമെത്തി ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ കൊളത്തൂർ പൊലീസിന്‍റെ പിടിയിലായി. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങല്‍ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തൻവീട്ടില്‍ അബ്ദുല്‍ വദൂദ് (26) എന്നിവരാണ് 5.820 ഗ്രാം സിന്തറ്റിക് ലഹരി മരുന്നുമായി പിടിയിലായത്. രാത്രിസമയത്ത് ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ സിന്തറ്റിക് ലഹരിമരുന്ന് വില്‍പനയും ഉപയോഗവും നടക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തിലെ മുഖ്യകണ്ണികളെ കുറിച്ച്‌ സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി സാജു കെ. എബ്രഹാം, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി 11 ഓടെ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളത്തൂര്‍ എസ്.ഐ രാജേഷ്, സി.പി.ഒ മാരായ അഭിജിത്,...
അഞ്ചു വയസുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചു വയസുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Accident
തിരൂരിൽ അഞ്ചു വയസുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പച്ചാട്ടിരി ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനി (5) ആണ് മരിച്ചത്. കുറച്ചു സമയമായി കുട്ടിയെ കാണാനുണ്ടായിരുന്നില്ല.തുടർന്ന് വീട്ടുകാരും സമീപവാസികളും ചേർന്ന് നടത്തിയ തെരച്ചിലിൽ വീടിനു സമീപത്തെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് പ്രഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കനത്ത മഴ, മുണ്ടക്കൈയിൽ ഇന്നത്തെ ജനകീയ തിരച്ചിൽ നിർത്തി; 3 ശരീര ഭാ​ഗങ്ങൾ കിട്ടി.

കനത്ത മഴ, മുണ്ടക്കൈയിൽ ഇന്നത്തെ ജനകീയ തിരച്ചിൽ നിർത്തി; 3 ശരീര ഭാ​ഗങ്ങൾ കിട്ടി.

KERALA NEWS
വയനാട് ദുരന്ത ബാധിത മേഖലയിൽ കനത്ത മഴ. ഇതേ തുടർന്ന് മുണ്ടക്കൈയിൽ നടത്തിയ രണ്ടാം ഘട്ട ജനകീയ തിരച്ചിൽ നിർത്തി. ഇന്ന് മൂന്ന് ശരീര ഭാ​ഗങ്ങൾ കിട്ടിയതായി അധികൃതർ വ്യക്തമാക്കി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീര ഭാ​ഗങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തു നിന്നാണ് ശരീരഭാ​ഗങ്ങൾ കിട്ടിയത്. ​ദുർഘടമായ സ്ഥലമായതിനാൽ എയർ ലിഫ്റ്റ് ചെയ്യാൻ സാധിച്ചില്ല. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തിരച്ചിൽ നടന്നത്. രാവിലെ എട്ട് മണിക്കാണ് സന്നദ്ധ പ്രവർത്തകരുടേയും വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടേയും നേതൃത്വത്തിലാണ് തിരച്ചില്‍. ക്യാംപുകളില്‍ നിന്ന് സന്നദ്ധരായവരെയും തിരച്ചിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ജനകീയ തിരച്ചില്‍ തുടരുന്നത്. നാളെ പുഴയുടെ താഴെ ഭാഗങ...

MTN NEWS CHANNEL