Saturday, January 17News That Matters
Shadow

Author: admin

എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

KERALA NEWS
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി വിജയനെ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു.ഇതുസംബന്ധിച്ച നിര്‍ണായക ഉത്തരവിറങ്ങി. മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയൻ. നിലവില്‍ പൊലീസ് അക്കാദമി ഡയറക്ടറാണ്. ഇന്‍റലിജന്‍സ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി വിജയനെ നിയമിച്ചിരിക്കുന്നത്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു. കോഴിക്കോട്ടെ ട്രെയിനിന് തീയിട്ട കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോർത്തിയെന്നായിരുന്നു പി വിജയനെതിരായ ആരോപണം. എന്നാല്‍, എംആര്‍ അജിത് കുമാറിന്‍റെ കണ്ടെത്തല്‍ അന്വേഷണത്തില്‍ തള്ളിയിരുന്നു. തുടര്‍ന്ന് പി വിജയനെ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. സര്‍വീസില്‍ തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണിപ്പോള്‍ നിര...
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി; പുളിച്ച മാവ് തലയില്‍ ഒഴിച്ച് കെഎസ്ഇബി ഓഫിസില്‍ വ്യാപാരിയുടെ പ്രതിഷേധം 

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി; പുളിച്ച മാവ് തലയില്‍ ഒഴിച്ച് കെഎസ്ഇബി ഓഫിസില്‍ വ്യാപാരിയുടെ പ്രതിഷേധം 

Breaking News
കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയെന്ന് ആരോപിച്ച് കെഎസ്ഇബി ഓഫിസിനു മുന്നില്‍ പുളിച്ച് മാവ് തലിയില്‍ ഒഴിച്ച് വ്യാപാരിയുടെ പ്രതിഷേധം. കുണ്ടറയില്‍ ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ ആട്ട് മില്ല് നടത്തുന്ന കുളങ്ങരക്കല്‍ രാജേഷാണ് കെഎസ്ഇബി ഓഫീസിനു മുന്നില്‍ പുളിച്ച മാവില്‍ കുളിച്ച് പ്രതിഷേധിച്ചത്. ദോശമാവ് ആട്ടി കവറുകളില്‍ ആക്കി കടകളില്‍ വില്‍പന നടത്തുന്ന ജോലിയാണ് രാജേഷിന്റേത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെ കുണ്ടറ വേലുതമ്പി നഗര്‍ ഭാഗങ്ങളില്‍ വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ 11 ഓടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഏറെ വൈകിയും വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആട്ടിയ മാവ് പാക്ക് ചെയ്യാന്‍ കഴിയാതെ പുളിച്ചു. തുടര്‍ന്നാണ് രാജേഷ് കെഎസ്ഇബി ഓഫീസില്‍ വന്ന് പ്രതിഷേധിച്ചത്. ഉപയോഗശൂന്യമായ മാവ് തലയിലേക്ക് ഒഴിച്ചായിരുന്നു പ്രതിഷേധം. ഉ...
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും

Breaking News
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് അനുവദിച്ചിട്ടുള്ള സമയം ഇന്ന് പൂര്‍ത്തിയാകും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ മസ്റ്ററിങ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്കായി ബദല്‍ സംവിധാനം ഒരുക്കും. 14 ജില്ലകളില്‍ മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചത്. അതേസമയം സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ മസ്റ്ററിങാണ് അസാധുവാക്കിയത്. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് മസ്റ്ററിങ് അസാധുവാക്കാൻ കാരണം. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിങ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പത് ശതമാനം വരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിങ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കള്‍ക്കും അറിയില്ല എന്നതായിരുന്നു വാസ്തവം. റേഷന്‍കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരലട...
കൊടിഞ്ഞി ഫൈസൽ വധം; സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. കുമാരൻകുട്ടിയെ നിയമിക്കുന്നതിൽ എതി‍‍‍ർപ്പില്ല: സർക്കാർ

കൊടിഞ്ഞി ഫൈസൽ വധം; സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. കുമാരൻകുട്ടിയെ നിയമിക്കുന്നതിൽ എതി‍‍‍ർപ്പില്ല: സർക്കാർ

Breaking News
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായ അഡ്വ. കുമാരന്‍കുട്ടിയെ നിയമിക്കുന്നതിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാരിന്റെ തീരുമാനം അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഫൈസലിന്റെ ഭാര്യ ജസ്‌നയുടെ പരാതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷ നല്‍കി മാസങ്ങളായിട്ടും പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ജസ്‌ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. മാസങ്ങള്‍ക്ക് ശേഷം അഡ്വ. പി ജി മാത്യുവിനെ നിയമിച്ചെങ്കിലും അടുത്ത ദിവസം തന്നെ അദ്ദേഹം രാജിവെക്കുകയായിരുന്നു. പിന്നാലെയാണ് അഡ്വ. കുമാരന്‍കുട്ടിയെ തന്നെ വേണമെന്ന് ജസ്‌ന ആവശ്യപ്പെട്ടത്. ഈ ആവശ്യവുമായി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ...
മണ്ണിൽ തൊടിക മുഹമ്മദ്‌ ഹാജി എന്നവർ മരണപ്പെട്ടു

മണ്ണിൽ തൊടിക മുഹമ്മദ്‌ ഹാജി എന്നവർ മരണപ്പെട്ടു

MARANAM
വലിയോറ അടക്കാപ്പുര സ്വദേശി മണ്ണിൽ തൊടിക മുഹമ്മദ്‌ ഹാജി എന്നവർ മരണപ്പെട്ടു. വലിയോറ അടക്കാപ്പുര സ്വദേശിയും ഇപ്പോൾ പുതുപ്പറമ്പ് കാരാട്ടങ്ങാടിയിൽ താമസക്കാരനുമായ പരേതനായ മണ്ണിൽ തൊടിക അലവി എന്നവരുടെ മകൻ മുഹമ്മദ്‌ ഹാജി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4-30 ന് പുതുപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ട്വിസ്റ്റ്…ട്വിസ്റ്റ്…. അമ്പരന്ന് ഹരിയാന, ആഘോഷം പാതിവഴിയില്‍ നിര്‍ത്തി കോണ്‍ഗ്രസ്.

ട്വിസ്റ്റ്…ട്വിസ്റ്റ്…. അമ്പരന്ന് ഹരിയാന, ആഘോഷം പാതിവഴിയില്‍ നിര്‍ത്തി കോണ്‍ഗ്രസ്.

Breaking News
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഹരിയാനയില്‍ ബിജെപിയുടെ ലീഡ് നില കുതിച്ചതോടെ അമ്പരന്ന് കോണ്‍ഗ്രസ് നേതൃത്വം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറില്‍ കുത്തനെ കുറഞ്ഞു. എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടരുന്നതിനിടെയാണ് ലീഡ് മാറി മറിഞ്ഞത്. ഇതോടെ ആഘോഷം നിര്‍ത്തിവയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു. ഹരിയാനയില്‍ നിലവില്‍ ബിജെപി 49 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 36സീറ്റുകളിലേക്ക് ഒതുങ്ങി. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരുമാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ഹരിയാനയിലെ ഗ്രാമീണ മേഖലയിലെ മുന്നേറ്റം കോണ്‍ഗ്രസിന് നഗരമേഖലയില്‍ തുടരാനായില്ല. ഗുസ്തി താരം വിനേഷ് ഫോഗട്ടും ജുലാന മണ്ഡലത്തില്‍ പിന്നിലാണ്. ആം ആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ ഒരു സീറ്റിലും മുന്ന...
ഹജ്ജ് 2025: തിരഞ്ഞെടുക്കപ്പെട്ടവർ ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം

ഹജ്ജ് 2025: തിരഞ്ഞെടുക്കപ്പെട്ടവർ ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം

KERALA NEWS
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം  2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും, പ്രോസസിംഗ് ചാർജ്ജും ഉൾപ്പെടെ  ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,30,300രൂപ വീതം ഓൺലൈനായോ അല്ലെങ്കിൽ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽ നിന്നും  ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ  പണമടച്ച് അതിന്റെ സ്ലിപ്പും അനുബന്ധ രേഖകളും 2024 ഒക്ടോബർ 23നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. ഹജ്ജിന് ആകെ അടവാക്കേണ്ട സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുതാണ്. തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 1,30,300രൂപ അടവാക്കിയ പേ-ഇൻ സ്ലിപ്പ്,  നിശ്ചിത മാതൃകയിലുള്ള  മെഡിക്കൽ സ്‌ക്രീനിംഗ് &...
മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

CRIME NEWS
മംഗളുരുവില്‍ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌കൂബ ടീമും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കുലൂര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്.മുംതാസ് അലിയുടെ കാര്‍ കുലൂര്‍ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ജനതാദള്‍ (സെക്യുലര്‍) നേതാവ് ബി.എം ഫറൂഖിന്റേയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മൊഹിയുദ്ദീന്‍ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനാണ്. സിറ്റി പൊലീസ്, ഫയര്‍ഫോഴ്‌സ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്. മാല്‍പെയും ദൗത്യത്തിന്റെ ഭാഗമായി. അലിയുടെ മകള്‍ കവൂര്‍ സ്റ്റേഷനില്‍ അദ്ദേഹത്തെ കാണാനില്ലെന്ന് വ്...
കൊണ്ടാണത്ത് ബീരാൻ ഹാജി നിര്യാതനായി.

കൊണ്ടാണത്ത് ബീരാൻ ഹാജി നിര്യാതനായി.

MARANAM
തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് സ്വദേശിയും തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും മത -സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന കൊണ്ടാണത്ത് ബീരാൻ ഹാജി (82) നിര്യാതനായി. ആദ്യ കാല യു.എ.ഇ. പ്രാവാസിയും യു.എ.ഇ. സിവിൽ ഡിഫൻസിലെ ഉദ്യോഗസ്ഥനുമായിരുന്നു. ചെമ്മാട് കൊടിഞ്ഞി റോഡിൽ വെഞ്ചാലി ഒമ്പതാം വളവിലാണ് വീട്. കോട്ടക്കൽ മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ഫാത്തിമ, മക്കൾ: ഷറഫുദ്ധീൻ എന്ന ബാവ(ജിദ്ധ, വിറ്റാമിൻ പാലസ് ഗ്രൂപ്പ്.), ഡോ: സൈഫുദ്ധീൻ (ജിദ്ധ ഹോസ്‌പിറ്റൽ), സമീറ. മരുമക്കൾ: അഹമ്മദ് കള്ളിക്കൽ തിരൂർ, പരേതയായ പുള്ളാട്ട് ആബിദ, സാജിദ, നുസ്രത്ത് മുന്നിയൂർ.ഖബറടക്കം നാളെ ചൊവ്വ രാവിലെ 11 ന് വെഞ്ചാലി കൈപുറത്താഴം ജുമാ മസ്‌ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എവേ കളിച്ചില്ല; മോഹന്‍ ബഗാനെ ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്താക്കി

എവേ കളിച്ചില്ല; മോഹന്‍ ബഗാനെ ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്താക്കി

Sports
ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2 പോരാട്ടത്തില്‍ നിന്നു ഐഎസ്എല്‍ മുന്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പുറത്താക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് നടപടിയെടുത്തത്. ടീമിന്റെ മത്സരങ്ങള്‍ അസാധുവാക്കുമെന്നു കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കിയതോടെ ഫലത്തില്‍ ടീം ടൂര്‍ണമെന്റില്‍ നിന്നു അയോഗ്യരായി. ഒക്ടോബര്‍ 2നു ഇറാനിലേക്ക് എവേ പോരാട്ടത്തിനു മോഹന്‍ ബഗാന്‍ യാത്ര ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ടീം മത്സരിക്കാനായി പോയില്ല. ഇതോടെയാണ് കോണ്‍ഫഡറേഷന്‍ നടപടിയുമായി എത്തിയത്. ഇറാന്‍ പ്രോ ലീഗ് ക്ലബ് ട്രാക്ടര്‍ എഫ്‌സിയുമായാണ് മോഹന്‍ ബഗാന്‍ എവേ പോരാട്ടം കളിക്കേണ്ടിയിരുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും നിലവിലെ ഇറാനിലെ രാഷ്ട്രീയ കാലാവസ്ഥ കലുഷിതമാണ്. ഈ സാഹചര്യവും താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണു ടീമിനെ അയക്കേണ്ടന്ന് ക്ലബ് തീരുമാനിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ ഏഷ്യന്‍ ഫു...
ആർ എസ് എസ് പ്രീണനം എന്നും സി പി എം മുഖമുദ്ര -വി എസ് ജോയ്

ആർ എസ് എസ് പ്രീണനം എന്നും സി പി എം മുഖമുദ്ര -വി എസ് ജോയ്

VENGARA
ഊരകം :- സി പി എം എല്ലാ കാലത്തും കേരളത്തിൽ ആർ എസ് എസ് പ്രീണനം നടത്തിയ ചരിത്രമാണ് ഉള്ളത് എന്ന് ഡി സി സി പ്രസിഡണ്ട് വി എസ് ജോയ് പറഞ്ഞു. ഊരകം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ സെൻട്രൽ എസ്ക്യൂട്ടിവ് ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം കെ മാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് നാസർ പറപ്പൂർ, അഷറഫ് രാങ്ങാട്ടൂർ,കോൺഗ്രസ്സ് നേതാക്കളായ കെ പി ഗിരീഷ് കുമാർ, എം രമേശ് നാരായണൻ, എൻ പി അസൈനാർ,എം രാധ രമേശ്,സേവ്യർ ഊരകം,എം കെ. ഷറഫുദ്ധീൻ, കെ കെ. മുഹമ്മദ് റാഫി,എൻ ടി. സക്കീർ ഹുസൈൻ, സുമിത രാജൻ,കെ കെ അബൂബക്കർ, വേലായുധൻ മാസ്റ്റർ, മണ്ണിൽ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.c...
ബൈക്ക് മോഷണം: വേങ്ങര സ്വദേശികളായ പ്രതികൾ പിടിയിൽ

ബൈക്ക് മോഷണം: വേങ്ങര സ്വദേശികളായ പ്രതികൾ പിടിയിൽ

CRIME NEWS
പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ നിന്നും യമഹ R1V ബൈക്കുകള്‍ മോഷണം പോയ കേസുകളില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. വേങ്ങര ഊരകം സ്വദേശികളായ ഷാജി കൈലാസ്(19),S/o മോളി,കുറ്റിപ്പുറം(h),പുത്തന്‍പീടിക, ഷംനാഫ്(19)S/o അഷറഫ്,പന്നിയത്ത് പറമ്പ്(h),കിഴക്കേവട്ടപ്പറമ്പ്,ഊരകം, അബുതാഹിര്‍(19) S/o അലവികുട്ടി, താഴത്തുവീട്ടില്‍ (h), ഊരകം ,ഒ.കെ.മുറി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ, താനൂര്‍ സ്റ്റേഷന്‍ പരിധികളില്‍ നിന്നും ഒരു മാസത്തിനുള്ളില്‍ വിലകൂടിയ രണ്ട് യമഹ R1V ബൈക്കുകള്‍ , ഒരു Spender, ഒരു Pasion plus ബൈക്കുകള്‍ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന ബൈക്കുകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തുകയാണ് ചെയ്യുന്നത്. ഷാജി കൈലാസിന്‍റെ പേരില്‍ തൃത്താല, കാടാംപുഴ, താനൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ബൈക്ക് മോഷണക്കേസുണ്ട്. ഈ അടുത്താണ് ജാമ്യത്തിലിറങ്ങിയത്. അബുതാഹിറിന്‍റെ പേരില്‍ മലപ്പുറ...
വാ​ട​ക ന​ൽ​കാ​തെ കു​ടി​യി​റ​ക്ക​ൽ ഭീ​ഷ​ണി​യി​ലാ​യ വേ​ങ്ങ​ര വി​ദ്യാ​ഭ്യാ​സ ഉപജില്ല കാ​ര്യാ​ല​യ​ത്തി​ന് ശാ​പ​മോ​ക്ഷം.

വാ​ട​ക ന​ൽ​കാ​തെ കു​ടി​യി​റ​ക്ക​ൽ ഭീ​ഷ​ണി​യി​ലാ​യ വേ​ങ്ങ​ര വി​ദ്യാ​ഭ്യാ​സ ഉപജില്ല കാ​ര്യാ​ല​യ​ത്തി​ന് ശാ​പ​മോ​ക്ഷം.

VENGARA
വേ​ങ്ങ​ര: വാ​ട​ക ന​ൽ​കാ​തെ കു​ടി​യി​റ​ക്ക​ൽ ഭീ​ഷ​ണി​യി​ലാ​യ വേ​ങ്ങ​ര വി​ദ്യാ​ഭ്യാ​സ ഉപജില്ല കാ​ര്യാ​ല​യ​ത്തി​ന് ശാ​പ​മോ​ക്ഷം. വേ​ങ്ങ​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സി​ലെ വി​ശാ​ല​മാ​യ ഹാ​ളു​ക​ൾ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ന് തു​റ​ന്നു​ ന​ൽ​കാ​ൻ വേ​ങ്ങ​ര ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മാ​യി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​പ​ജി​ല്ല​യെ​ന്ന് ഖ്യാ​തി​യു​ള്ള വേ​ങ്ങ​ര ഉ​പ​ജി​ല്ല, മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഇ​ടു​ങ്ങി​യ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ഈ ​കെ​ട്ടി​ട​ത്തി​ന് അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ​ർ​ക്കാ​ർ വാ​ട​ക ന​ൽ​കാ​ത്ത കാ​ര​ണ​ത്താ​ൽ കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ന്ന് ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്നു​ മു​ത​ൽ കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ന്ന് ഉ​ട​മ അ​ന്ത്യ​ശാ​സ​നം ന​ൽ​കു​ക​യും ചെ​യ്തു. പ്ര​തി​മാ​സം 4859 ...
108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം അനിശ്ചിതത്വത്തില്‍

108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം അനിശ്ചിതത്വത്തില്‍

KERALA NEWS
സർക്കാരില്‍ നിന്ന് ലഭിക്കേണ്ട കുടിശ്ശിക തുക 100 കോടി കവിഞ്ഞതോടെ 108 ആംബുലൻസ് ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്ബള വിതരണം അനിശ്ചിതത്വത്തില്‍. കുടിശിക തുക ലഭിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്ബളം നല്‍കാൻ കഴിയില്ല എന്ന നിലപാടിലാണ് കരാർ കമ്ബനി. വരും ദിവസങ്ങളില്‍ ഇത് പദ്ധതിയെ ബാധിക്കും എന്നും ആശങ്ക ഉയരുന്നു. സംസ്ഥാന സർക്കാർ 2019ല്‍ ആവിഷ്കരിച്ച പദ്ധതിയാണ് കനിവ് 108 ആംബുലൻസ് പദ്ധതി. 5 വർഷത്തെ ടെൻഡർ വ്യവസ്ഥയില്‍ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്ബനിക്ക് ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. മെയ് 3നു ഈ കമ്ബനിയുമായുള്ള കരാർ കാലാവധി അവസാനിച്ചെങ്കിലും ഓഗസ്റ്റ് 4 വരെ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേരള മെഡിക്കല്‍ സർവീസസ് കോർപറേഷൻ ഇത് നീട്ടി നല്‍കിയിരുന്നു. ഓഗസ്റ്റ് 4നു ഇതും അവസാനിച്ചു. നിലവില്‍ കരാർ ഇല്ലാതെ ആണ് സ്വകാര്യ കമ്ബനിയുടെ പ്രവർത്തനം. 2023 ഡിസംബർ മുതല്‍ പദ്ധതിയുടെ നടത്തിപ്പ് ഇനത്തില്‍ 100 കോടിയിലേറെ...
ഓണ്‍ലൈൻ ജോലി വാഗ്ദാനം 33 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയിൽ

ഓണ്‍ലൈൻ ജോലി വാഗ്ദാനം 33 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയിൽ

CRIME NEWS
ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം തിരൂർ സ്വദേശി കെ പി ഫഹദി(28)നെയാണ് വയനാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തത്‌.വയനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ടെലഗ്രാമിലെ പാർട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിലകപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ഫഹദ് പരാതിക്കാരനെ കൊണ്ട് ഒരു വെബ്സൈറ്റില്‍ റജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന്, വിവിധ ഭക്ഷണ സാധനങ്ങള്‍ക്ക് റേറ്റിങ് റിവ്യൂ നല്‍കുന്നതിനു വലിയ തുകകള്‍ വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു. 2024 ഫെബ്രുവരി, മാർച്ച്‌ മാസങ്ങളില്‍ പല തവണകളിലായി 33 ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകാൻ വിജയഭേരി PEP TALK വീഡിയോ

വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകാൻ വിജയഭേരി PEP TALK വീഡിയോ

MALAPPURAM
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ പഠനപ്രചോദനവും നന്മയും സൗഹൃദവും സ്നേഹവും വളർത്തുന്നതിന് ക്ലാസുകളിൽ ഉപയോഗിക്കാവുന്ന വൺ മിനിറ്റ് /ടു മിനിറ്റ് പ്രചോദന വീഡിയോകൾ വിജയഭേരി PEP TALK എന്ന പേരിൽ സ്കൂളുകളിലേക്ക് ലഭ്യമാക്കുന്നു. ഒക്ടോബർ 7 തിങ്കളാഴ്ച മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും വിജയഭേരി ഗ്രൂപ്പിലൂടെ പ്രസ്തുത വീഡിയോകൾ സ്കൂളുകളിലേക്ക് നൽകും. ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ എല്ലാ ദിവസവും പ്രദർശിപ്പിക്കാവുന്ന രീതിയിലാണ് വീഡിയോകൾ തയ്യാറാക്കിയിട്ടുള്ളത്. കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഷൗക്കത്തിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ വീഡിയോകൾ തീർച്ചയായിട്ടും വിദ്യാർഥികൾക്ക് മാത്രമല്ല അധ്യാപകർക്കും ഏറെ പ്രചോദനകരമായിരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ പറഞ്ഞു. ആത്മവിശ്വാസവും പോസിറ്റീവ് ആറ്റിറ്റ്യൂടും ശുഭാപ്തി വിശ്വാസവും ...
യുവതിയെ കാണ്മാനില്ല

യുവതിയെ കാണ്മാനില്ല

VENGARA
ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം വേങ്ങര സ്റ്റേഷൻ പരിധിയിൽ കുന്നുംപുറം ചെങ്ങാനി പൂങ്ങാട്ടിൽ മൂസക്കുട്ടിയുടെ മകൾ മുനവ്വിറ (20) എന്ന യുവതിയെ കാണ്മാനില്ല. ഇവരെ കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിലോ വേങ്ങര പോലീസ് സ്റ്റേഷനിലോ അറീക്കുക... FATHER : 9847643691 Police : 9497947315 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ചെമ്മാട് പരപ്പനങ്ങാടി റോഡിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

Accident
ചെമ്മാട്: പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി സിപി നാസർ മരണപ്പെട്ടു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത് അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശിയെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക് വേണ്ടി തിരുരങ്ങാടി MKH ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എഡിജിപി അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

എഡിജിപി അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

KERALA NEWS
വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി. അജിത് കുമാരിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് നടപടി. ആരോപണം വന്ന് 36-ാം ദിനമാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടാകുന്നത്. അജിത് കുമാറിന് പകരം മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. കഴിഞ്ഞ ദിവസമാണ് ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. അഭ്യന്തര സെക്രട്ടറിക്കായിരുന്നു റിപ്പോര്‍ട്ട് കൈമാറിയത്. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഗുരുതര വീഴ്ചയായി കാണുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. കൂടിക്കാഴ്ച വ്യക്തിപരമായ ആവശ്യമാണെന്ന അജിത് കുമാറിന്റെ വാദവും ഡിജിപി തള്ളി. എഡിജിപിയുടേത് രഹസ്യ കൂടിക്കാഴ്ചയായിരുന്നുവെന്ന...
വയനാട്ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു

വയനാട്ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു

Accident
കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരിക്കില്ല. നാദാപുരം അഗ്നി രക്ഷാനിലയത്തിലെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL