Saturday, March 14News That Matters
Shadow

Author: admin

ദിവ്യ നിരീക്ഷണത്തിൽ ആയിരുന്നു; പൊലീസ് കസ്റ്റഡിയിലെടുത്തു: കമ്മീഷണര്‍

ദിവ്യ നിരീക്ഷണത്തിൽ ആയിരുന്നു; പൊലീസ് കസ്റ്റഡിയിലെടുത്തു: കമ്മീഷണര്‍

KANNUR, LOCAL NEWS
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് പൊലീസ് സെര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കമ്മീഷണര്‍ പറഞ്ഞു. തുടര്‍ന്ന് ദിവ്യയെ കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ടുവന്നത്. പി പി ദിവ്യയെ എവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, മറുപടി പറയാന്‍ തയ്യാറായില്ല. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഇതിന്റെ റെലവന്‍സ് മനസ്സിലായില്ല എന്ന് കമ്മീഷണര്‍ പറഞ്ഞു. ദിവ്യ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയന്‍ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്താണെന്ന ചോ...

ഒടുവില്‍ ദിവ്യ കീഴടങ്ങി

KANNUR, LOCAL NEWS
കണ്ണുര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ കീഴടങ്ങിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം നേതൃത്വവും ദിവ്യയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. ഒളിവിടത്തില്‍ നിന്നും കണ്ണൂര്‍ കമ്മീഷന്‍ ഓഫിസില്‍ കീഴടങ്ങാന്‍ എത്തുമ്പോള്‍ കണ്ണപുരത്തുവച്ച് പിടികൂടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത ദിവ്യയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ദിവ്യയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തില്‍ ദി...
യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി.

യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി.

Accident
മലപ്പുറം: വെള്ളാമ്പുറത്ത് യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. കാളികാവ് പൂളമണ്ണയിൽ കൂരി ഷിബു (43)ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെ ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് പോയ ട്രെയിൻ തട്ടിയതായാണ് വിവരം. വണ്ടൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: ബീരാൻ. ഉമ്മ: സുബൈദ. ഭാര്യ: നിജില. മക്കൾ: അസ്ക്‌കറലി, ഫർഹാൻ. പോസ്റ്റ്മോർട്ടത്തിനുശേഷം കാളികാവ് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലോണ്‍ ഡി ഓര്‍ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രി

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലോണ്‍ ഡി ഓര്‍ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രി

Sports
ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തില്‍ എത്തിച്ചത്. വിനീഷ്യസ് ജൂനിയർ ബാലണ്‍ ദി ഓർ സ്വന്തമാക്കും എന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വിനീഷ്യസ് വിജയിക്കില്ല എന്ന് ഉറപ്പായതോടെ റയല്‍ മാഡ്രിഡ് ക്ലബ് ബാലണ്‍ ദി ഓർ പുരസ്കാര ചടങ്ങ് തന്നെ ബഹിഷ്കരിച്ചിരുന്നു.റോഡ്രി യൂറോ കപ്പ് ഉള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ 2023-24 സീസണില്‍ നേടി. ഡിഫൻസീവ് മിഡ്ഫീല്‍ഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരം സംഭാവന നല്‍കി. നീണ്ട കാലത്തിനു ശേഷമാണ് ഒരു സ്പാനിഷ് താരം ബാലണ്‍ ദി ഓർ സ്വന്തമാക്കുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E...
ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി

ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി

KERALA NEWS
ഉമർ ഫൈസി മുക്കത്തിന് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങള്‍ ഖാദിയാകാൻ സർവഥാ യോഗ്യനെന്നും, ഓരോ കാലത്തും ഓരോരോ പ്രശ്‌നങ്ങള്‍ സജീവമാക്കി നിർത്താനാണ് ചിലരുടെ ശ്രമമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങള്‍മാരെ വിമർശിച്ചാല്‍ രാഷ്ട്രീയപരമായി ലീഗിന് 10 വോട്ട് കൂടുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്‌തയുടേതല്ല വ്യക്തികളുടെ വിമർശനമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇത്തരം ആളുകളുടെ പ്രസ്‌താവന ഉചിതമാണോ എന്ന കാര്യം അതത് സംഘടനകള്‍ പരിശോധിക്കണം. സി.പി.എമ്മിനെതിരെയും കുഞ്ഞാലിക്കുട്ടി രൂക്ഷവിമർശനം ഉന്നയിച്ചു. ഒരോ സമയത്തും സി.പി.എം ഓരോ കാർഡ് ഇറക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി സ്വാഭാവിക കക്ഷി എന്നാണ് സി.പി.എം മുൻപ് പറഞ്ഞിരുന്നത്. ഇപ്പോള്‍ നിലപാട് മാറ്റിയാല്‍ ജനം വിശ്വസിക്കുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സി.പി.എം ഒപ്പം കൂടിയത് എന്തി...
കളിയാട്ടത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചു; 154 പേര്‍ക്ക് പരിക്ക്, എട്ട് പേരുടെ നില ഗുരുതരം

കളിയാട്ടത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചു; 154 പേര്‍ക്ക് പരിക്ക്, എട്ട് പേരുടെ നില ഗുരുതരം

Accident
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്ബശേഖര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്.80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ പരിയാര മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16പേരും സഞ്ജീവനി ആശുപത്രിയില്‍ 10പേരും ഐശാല്‍ ആശുപത്രിയില്‍ 17 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും കണ്ണൂര്‍ മിംസില്‍ 18പേരും കോഴിക്കോട് മിംസില്‍ രണ്ട് പേരും അരിമല ആശുപത്രിയില്‍ മൂന്നുപേരും കെ...
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു.

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു.

Accident
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു. ആളപായമില്ല, തീ നിയന്ത്രണവിധേയം. അപകടകാരണം എന്താണ് എന്നതിൽ വ്യക്തതയില്ല. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടർന്നതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതോടെ ബസിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. അപകട സമയത്ത് ബേസിൽ ഉണ്ടായിരുന്നത് 20 യാത്രക്കാരാണ്. ചിറ്റോർ റോഡിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഭിന്നശേഷിക്കാര്‍ക്ക് പി.എസ്.സി പരിശീലനം

ഭിന്നശേഷിക്കാര്‍ക്ക് പി.എസ്.സി പരിശീലനം

MALAPPURAM
ഭിന്നശേഷിക്കാര്‍ക്കായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന `ഒപ്പം' പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ പി.എസ്.സി ക്ലാസുകള്‍ തുടങ്ങി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, അസി. കലക്ടര്‍ വി.എം ആര്യ എന്നിവര്‍ നേതൃത്വം നല്‍കി.അജീഷ്, ഫസീല എന്നിവര്‍ ക്ലാസെടുത്തു. വിബിന്‍, മോഹനകൃഷ്ണന്‍, നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തുക. കോഡൂര്‍ സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് പരിശീലനക്ലാസ് നടത്തുന്നത്. പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 94467 68447 എന്ന നമ്പറില്‍ വിളിക്കാം....
ഗുഡ്സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

ഗുഡ്സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

KANNUR, LOCAL NEWS
കണ്ണൂർ: പയ്യന്നൂർ രാമന്തളി കുരിശുമുക്കിൽ വാഹനാപകടത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കല്ലേറ്റുംകടവിലെ പി വി ശോഭ (53), ടി വി യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി പി ശ്രീലേഖയെ (49) പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ​ഗുഡ്സ് ഓട്ടോ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാമന്തളി പഞ്ചായത്ത് 5-ാം വാർഡിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തിൽ നിന്നും മൂന്ന് പേർ കുരിശുമുക്കിൽ നിന്നും രാമന്തളി റോഡിൽ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീർക്കാൻ പോകവെയായിരുന്നു അപകടമുണ്ടായത്. കുരിശുമുക്ക്- ഏഴിമല ടോപ് റോഡിൽ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷനിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച് തെറിപ്പിച്ചു. തുടർന്ന് ഓട്ടോ മറിയുകയും ചെയ്തു. ​ഗുരുതരമായി പരിക്കേറ്റ ശോഭ സംഭവ ...
അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം; യുവാവ് പിടിയിൽ

അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം; യുവാവ് പിടിയിൽ

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. വെള്ളറട ചൂണ്ടിക്കൽ സ്വദേശി അതുൽ ദേവ് ആണ് പിടിയിലായത്. പരിക്കേറ്റ കലിങ്ക്‌നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. സെപ്റ്റംബർ 11 നാണ് സുരേഷിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുറിയിൽ നിന്നും ദുർ​ഗന്ധം വമിച്ചപ്പോൾ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ ഏഴിനായിരുന്നു അപകടമുണ്ടായത്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് വിവരം. റോഡില്‍ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ...
തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

LOCAL NEWS, PALAKKAD
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി സുരേഷ് കുമാര്‍, രണ്ടാം പ്രതി പ്രഭുകുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അര ലക്ഷം രൂപ പിഴയും ചുമത്തി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ആണ് രണ്ടാം പ്രതി. ഡിസംബര്‍ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം നിരവധി തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്...
‘അഭിമുഖത്തിനെത്തിയപ്പോള്‍ മടിയില്‍ കയറിയിരുന്നു’;  സിപിഎം നേതാവിനെതിരെ മാധ്യമ പ്രവര്‍ത്തക

‘അഭിമുഖത്തിനെത്തിയപ്പോള്‍ മടിയില്‍ കയറിയിരുന്നു’; സിപിഎം നേതാവിനെതിരെ മാധ്യമ പ്രവര്‍ത്തക

LOCAL NEWS
കൊല്‍ക്കത്ത: അഭിമുഖത്തിനെത്തിയപ്പോള്‍ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തക. ഡംഡം ഉത്തറില്‍ നിന്നുള്ള മുന്‍ എംഎല്‍എ തന്‍മയ് ഭട്ടാചാര്യയുടെ ബാരാനഗറിലെ വീട്ടില്‍ അഭിമുഖത്തിനായി പോയപ്പോഴായിരുന്നു സംഭവമെന്ന് മാധ്യമ പ്രവര്‍ത്തക പറയുന്നു. അഭിമുഖത്തിനെത്തിയപ്പോള്‍ മടിയില്‍ കയറിയിരുന്നുവെന്നാണ് ആരോപണം. ഫെയ്‌സ്ബുക്ക് ലൈവിലുടെയായിരുന്നു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. ഭട്ടാചാര്യയുടെ വീട്ടില്‍ വച്ച് നേരത്തെയും തനിക്ക് പീഡനം നേരിട്ടിരുന്നതായി മാധ്യമപ്രവര്‍ത്തക പറഞ്ഞു. 'അയാള്‍ക്ക് ആളുകളെ തൊടുന്ന പ്രവണതയുണ്ട്. എന്റെ കൈയിലും സ്പര്‍ശിച്ചു,' എന്നാല്‍ പ്രത്യാഘാതങ്ങള്‍ ഭയന്ന് താന്‍ അതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തവണ സംഭവിച്ചത് വളരെ വലുതാണ്'- അവര്‍ പറഞ്ഞു. തന്റെ ക്യാമറമാന്‍ അഭിമുഖത്തിനായ...
പാക്കട സെയ്തു  മരണപ്പെട്ടു

പാക്കട സെയ്തു മരണപ്പെട്ടു

MARANAM
വേങ്ങര: SS റോഡ് പരേതനായ പാക്കട മുഹമ്മദാജി എന്നവരുടെ മകൻ പാക്കട സെയ്തു (59) മരണപ്പെട്ട വിവരം അറിയിക്കുന്നു. വേങ്ങര പഞ്ചായത്ത്‌ മുസ്ലിം ലീഗ് നേതാവും, STU ചുമട്ടു തൊഴിലാളി യൂണിയൻ വേങ്ങര മേഖല സെക്രട്ടറിയും വേങ്ങര സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്. ഭാര്യ : റംല കാപ്പിൽ.മക്കൾ: ഹബീബ് കോയ ദുബായ്, നഹീമ, ഉസ്ന, അസ്ന. മരുമക്കൾ: മൻസൂറലി ചെറുമുക്ക് , വാഹിദ് കോഴിച്ചെന, നിഷാദ് ഒതുക്കുങ്ങൽ, സഫ വീണാലുക്കൽ. ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ.അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ -ആമീൻ...
KSRTC ബസ് അപകടത്തിൽ പെട്ട് താനാളൂര്‍ സ്വദേശിയായ ഡ്രൈവർ മരണപ്പെട്ടു

KSRTC ബസ് അപകടത്തിൽ പെട്ട് താനാളൂര്‍ സ്വദേശിയായ ഡ്രൈവർ മരണപ്പെട്ടു

Accident
മലപ്പുറം ഡിപ്പോയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയ സൂപ്പർ ഡീലക്സ് KSRTC ബസ് കർണാടകയിലെ മധൂരിൽ അപകടത്തിൽ പെട്ട്ഡ്രൈവർ താനാളൂര്‍ പകര സ്വദേശി. ചക്കിയത്തിൽ ഹസീബ് മരണപ്പെട്ടു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചെ ആണ് അപകടം മൃതദേഹം മാണ്ട്യ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നീണ്ടനാളത്തെ നിരീക്ഷണത്തിനൊടുവില്‍ MDMAയുമായി പിടിയിലായി

നീണ്ടനാളത്തെ നിരീക്ഷണത്തിനൊടുവില്‍ MDMAയുമായി പിടിയിലായി

CRIME NEWS
കണ്ണൂർ: ബെംഗളൂരുവില്‍നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി എസ്.ഐ. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും ചേർന്ന് കൂട്ടുപുഴയില്‍ പിടിച്ചെടുത്തു. ബംഗാള്‍ സ്വദേശിയായ യുവതി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു. കടത്താനുപയോഗിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), പശ്ചിമ ബംഗാള്‍ സ്വദേശിനി സല്‍മ കാടൂണ്‍ (30) എന്നിവരാണ് പിടിയിലായത്. കൂട്ടുപുഴയില്‍ വാഹനപരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. പോലീസ് കണ്ണൂർ റൂറല്‍ ജില്ലയില്‍ നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പ്രതികള്‍ പയ്യാമ്ബലത്തെ ഫ്ളാറ്റില്‍ ദമ്ബതിമാെരന്ന വ്യാജേന താമസിക്കുകയായിരുന്നു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടും ഉള്‍പ്പെടെ ഇരുവരും മയക്കുമരുന്ന് നടന്ന് വില്പന നടത്ത...
ഡിജിറ്റല്‍ അറസ്റ്റില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡിജിറ്റല്‍ അറസ്റ്റില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

NATIONAL NEWS
ഡിജിറ്റല്‍ അറസ്റ്റില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിലില്ല. ഇത് ഒരു തട്ടിപ്പാണ്. സമൂഹത്തിന്റെ ശത്രുക്കളായ ഒരു സംഘം ക്രിമിനലുകളാണ് ഇതിന് പിന്നിലെന്നും മോദി ഓര്‍മ്മിപ്പിച്ചു. 'മന്‍ കി ബാത്തിന്റെ' 115-ാം എപ്പിസോഡിലാണ് ഡിജിറ്റല്‍ അറസ്റ്റിനെ കുറിച്ച്‌ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് നേരിടാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്. ഈ ഏജന്‍സികള്‍ക്കിടയില്‍ ഏകോപനം സാധ്യമാകാന്‍ നാഷണല്‍ സൈബര്‍ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ളവര്‍ പൊലീസ്, സിബിഐ, ആര്‍ബിഐ അല്ലെങ്കില്‍ നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് ഫോണ്‍ ചെയ്യുന്നത്. അവര്‍ വളരെ ആത്മവിശ്വാസത്തോടെയാണ് സ...
തിരൂർ ട്രെയിൻ തട്ടി യുവതി മരണപ്പെട്ടു

തിരൂർ ട്രെയിൻ തട്ടി യുവതി മരണപ്പെട്ടു

Accident
തിരൂർ ട്രെയിൻ തട്ടി യുവതി മരണപ്പെട്ടു. കെ പുരം വെട്ടുകുളം സ്വദേശി വെള്ളിയത്ത് മുസ്തഫയുടെ മകൾ ബിസിയ (24)വയസ്സ് മരണപ്പെട്ടു മറ്റു വിവരങ്ങൾ അറിവായി വരുന്നു 
ആഡംബര ജീവിതം നയിക്കാനായി സ്വർണം മോഷ്ടിച്ച ഇൻസ്റ്റ​ഗ്രാം താരം പിടിയിൽ.

ആഡംബര ജീവിതം നയിക്കാനായി സ്വർണം മോഷ്ടിച്ച ഇൻസ്റ്റ​ഗ്രാം താരം പിടിയിൽ.

KOLLAM, LOCAL NEWS
കൊല്ലം: ആഡംബര ജീവിതം നയിക്കാനായി സ്വർണം മോഷ്ടിച്ച ഇൻസ്റ്റ​ഗ്രാം താരം പിടിയിൽ. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ഭർതൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണമാണ് മുബീന മോഷ്ടിച്ചത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിലാണ് മുബീനയുടെ ഭർതൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ നിന്ന് സ്വർണം മോഷണം പോകുന്നത്. ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവയാണ് കാണാതായത്. ഒക്ടോബര്‍ പത്തിനാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടിൽ വന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് മനസിലായി. തുടർന്ന് പൊലീസിൽ പരാ...
പി. ജയരാജന്റെ പുസ്തകത്തിൽ അബ്ദുന്നാസർ മഅ്ദനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതികരിച്ച് കെ. മുരളീധരൻ.

പി. ജയരാജന്റെ പുസ്തകത്തിൽ അബ്ദുന്നാസർ മഅ്ദനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതികരിച്ച് കെ. മുരളീധരൻ.

KERALA NEWS
തിരുവനന്തപുരം: സിപിഎം നേതാവ് പി. ജയരാജന്റെ പുസ്തകത്തിൽ അബ്ദുന്നാസർ മഅ്ദനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എൽഡിഎഫ് കൊടിക്കൊപ്പം പിഡിപി കൊടി ഉണ്ടായിരുന്ന കാലമുണ്ടെന്നും ഇപ്പോൾ മഅ്ദനി എങ്ങനെ തീവ്രവാദിയായെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും പിഡിപി എൽഡിഎഫിനാണു പിന്തുണ നൽകാറുള്ളതെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊട്ടിക്കലാശത്തിൽ എൽഡിഎഫിന്റെ കൊടികൾക്കൊപ്പം പിഡിപിയുടെ കൊടിയുമുണ്ടായിരുന്നു. ആറു മാസം മുൻപായിരുന്നു ഇത്. ഇപ്പോൾ എങ്ങനെ മഅ്ദനി വർഗീയവാദിയായി? ഒറ്റപ്പാലത്ത് കെ. കരുണാകരനും കോൺഗ്രസിനുമെതിരെ തീതുപ്പുന്ന പ്രസംഗമായിരുന്നു മഅ്ദനി നടത്തിയത്. അത് അന്ന് മത്സരിച്ച സിപിഎം സ്ഥാനാർഥി ശിവരാമനു വേണ്ടിയായിരുന്നു. ഞാൻ അന്ന് ഒറ്റപ്പാലത്തുണ്ട്. അന്ന് കോൺഗ്രസിനെ ചീത്തവിളിച്ച് മഅ്ദനി നിറഞ്ഞുനിൽക്കുകയായിരുന്നു. അതു കഴിഞ്ഞ് ഗുരുവായൂരിൽ സ്വന്...
കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

VENGARA
കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ എൻ ടി യു സി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ വേങ്ങര വിപിസി മാളില്‍ ചേര്‍ന്നു. കണ്‍വെന്‍ഷനില്‍ വെച്ച് ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തവര്‍ക്ക് നോമിനേഷന്‍ ലെറ്റര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേലായുധന്‍ മാസ്റ്റര്‍ കൈമാറി. നവംബര്‍ ആറിന് നടക്കുന്ന നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ മെമ്പര്‍മാരുടെ പിച്ച തെണ്ടല്‍ സമരം വന്‍ വിജയമാക്കുന്നതിന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പരിപാടി ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലാ പ്രസിഡണ്ട് അസൈനാര്‍ ഊരകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ അഷ്‌റഫ് മനരിക്കല്‍, എം ബിന്ദു,മനോജ് പുനത്തില്‍, ചന്ദ്രമതി ചെമ്പട്ട്, സുബ്രഹ്‌മണ്യന്‍ കാളങ്ങാടന്‍, സലാം ഹാജി മച്ചിങ്ങല്‍, യു ഹരിദാസ്, നാസര്‍ പറമ്പന്‍,...

MTN NEWS CHANNEL