Monday, January 19News That Matters
Shadow

Author: admin

ഷവർമ്മ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം: ഹൈക്കോടതി

ഷവർമ്മ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം: ഹൈക്കോടതി

KERALA NEWS
കൊച്ചി: ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന നിർദേശവുമായി കേരള ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 2022ല്‍ കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നൽകി. അതേസമയം സംസ്ഥാനത്ത് ഷവർമ്മ കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് മാർ​ഗനിർദേശങ്ങൾ ഉൾപ്പെടെ സർക്കാർ പുറത്തിറക്കുകയും ചെയ്തിരുന്നു. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും നിർദേശിക്കുന്ന വിവിധ മാർഗനിർദേശങ്ങൾ ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു. ...
ഭൂമിയുടെ വില കുറച്ച്‌ ആധാരം റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതിയ സ്‌കീമുമായി സര്‍ക്കാര്‍

ഭൂമിയുടെ വില കുറച്ച്‌ ആധാരം റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതിയ സ്‌കീമുമായി സര്‍ക്കാര്‍

KERALA NEWS
ഭൂമിയുടെ വില കുറച്ച്‌ കാണിച്ച്‌ ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുദ്രവിലയുടെ പകുതിത്തുകയടച്ച്‌ കേസില്‍ നിന്നൊഴിവാകാമെന്ന് സര്‍ക്കാര്‍. മുദ്രവിലയില്‍ 50 ശതമാനം ഇളവിനുപുറമേ രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കും. 2017 ഏപ്രില്‍ ഒന്നുമുതല്‍ 2023 മാര്‍ച്ച്‌ 31 വരെയുള്ള വിലകുറച്ചുകാണിച്ച ആധാരങ്ങള്‍ക്കാണിത് ഈ തീരുമാനം ബാധകം. റവന്യു റിക്കവറിക്കു വിട്ട കേസുകള്‍ക്കും കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും ഇളവ് ബാധകമാണ്. സബ് രജിസ്ട്രാറുടെ ഓഫീസിലെത്തി മുദ്രവില ഇ-പേമെന്റായോ പണമായോ നല്‍കാം. നോട്ടീസ് ലഭിക്കാത്തവരും കോമ്ബൗണ്ടിങ് സ്‌കീമിന്റെ ആനുകൂല്യത്തിന് അര്‍ഹരാണ്.1986 മുതല്‍ 2017 മാര്‍ച്ച്‌ 31 വരെ റിപോര്‍ട്ടുചെയ്ത അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ സെറ്റില്‍മെന്റ് കമ്മിഷന്‍ മുഖേനയാണ് തീര്‍പ്പാക്കുന്നത്. ഇതിന് മുദ്രവിലയ്‌ക്കൊപ്പം രജിസ്‌ട്രേഷന്‍ ഫീസും നല്‍കണം. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മുദ്രവിലയില്‍ 60 ശതമാനവു...
ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന

ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന

ERANANKULAM, LOCAL NEWS
കൊച്ചി: ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി പിടിയിൽ. ഇടപ്പള്ളി ടോൾ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ജില്ലയിലെ വെള്ളോറ കാരിപിള്ളി കണ്ടക്കിയിൽ വീട്ടിൽ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും ജിമ്മിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. സംഭവത്തിൽ നൗഷാദിൻ്റെ സഹായിയും കൂട്ടുപ്രതിയുമായ മലപ്പുറം കോഡൂർ ചെമ്മനക്കടവ് സ്വദേശി വിനോദിനായി പൊലീസ് തെരച്ചിൽ തുടങ്ങി. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. ബാംഗ്ലൂർ, ഒഡീഷ ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഇടനിലക്കാർ വഴിയാണ് ഇവർ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് പ്രിവൻറീവ് ഓഫീസർ പി. ജെ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ...
അമ്പതാം വാർഷികം ലോഗോ പ്രകാശനം ചെയ്തു

അമ്പതാം വാർഷികം ലോഗോ പ്രകാശനം ചെയ്തു

VENGARA
ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യു പി സ്കൂളിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സൈതലവി അധ്യക്ഷത വഹിച്ച പരിപാടിക്ക് പ്രധാനാധ്യാപകൻ രവിചന്ദ്രൻ പാണക്കാട്ട് സ്വാഗതം ആശംസിച്ചു.ലോഗോ പ്രകാശനം വിദ്യാലയത്തിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥി അഡ്വ. അബ്ദുൽ ഖാദർ കണ്ണേത്ത് നിർവഹിച്ചു. ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ നഫീസ മണ്ടോട്ടിൽ, ഡി.കെ പ്രേമരാജൻ, അബ്ദു റസാഖ് കരുമ്പൻ തുടങ്ങീ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും വിദ്യാർത്ഥിനി വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ പി.ടി.എ, എം.ടി.എ പ്രതിനിധികളും പങ്കെടുത്തു. സംഘാടക സമിതി അംഗങ്ങളായ ബാബു ചേറൂർ, ഷംസു പക്കിയൻ, ഹസൈൻ ചേറൂർ, വി.കെ ജബ്ബാർ, പി മജീദ്, എൻ. കെ മൊയ്ദീൻ, ടി. ടി കുഞ്ഞു , സമ്മദ് കണ്ണേത്ത് , റിയാസ് കെ എന്നിവർ ആശംസകൾ നേർന്നു. സീനിയർ സ്റ്റാഫ് അസിസ്റ്റന്റ് സക്കീന നന്ദിയും പറഞ്ഞു. ...
മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ ഷോറൂമില്‍ നിന്ന് യുവാവ് സ്വര്‍ണ്ണമാല കവര്‍ന്നു.

മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ ഷോറൂമില്‍ നിന്ന് യുവാവ് സ്വര്‍ണ്ണമാല കവര്‍ന്നു.

KOZHIKODE, LOCAL NEWS
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില്‍ നിന്ന് യുവാവ് സ്വര്‍ണ്ണമാല കവര്‍ന്നു. ആറരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് യുവാവ് കവര്‍ന്നത്. ഇന്നലെ രാവിലെ പത്തേ മുക്കാലോടെയാണ് സംഭവം. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വീട്ടില്‍ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാരന്‍ കാണാതെ മാല കൈക്കലാക്കി ഷോറൂമില്‍ നിന്ന് പോവുകയായിരുന്നു. നടക്കാവ് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മദ്യം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മദ്യം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

KOLLAM, LOCAL NEWS
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്കെതിരെ പീഡന പരാതി. മെഡിക്കല്‍ കോളജിലെ ജൂനിയര്‍ വനിതാ ഡോക്ടറാണ് സര്‍ജനായ സെര്‍ബിന്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്. പാരിപ്പള്ളി പൊലീസ് ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്നാണ് വിവരം. ഒരു മാസം മുന്‍പ് കഴിഞ്ഞ മാസം 24-ാം തീയതി മെഡിക്കല്‍ കോളജിലെ മുറിയില്‍ വച്ചാണ് സംഭവം. മുറിയില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. 29-ാം തീയതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് വനിതാ ഡോക്ടര്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന് പിന്നാലെ സര്‍ജനെ മെഡിക്കല്‍ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പരാതി പാരിപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം...
ഒരു കോടിയും 300 പവനും കവര്‍ന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടില്‍ കയറി.

ഒരു കോടിയും 300 പവനും കവര്‍ന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടില്‍ കയറി.

CRIME NEWS
കണ്ണൂർ വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടില്‍ കയറി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടില്‍ ആള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കർണാടകയിലും തമിഴ്നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളില്‍ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാള്‍ ആണെങ്കിലും ഇയാള്‍ക്ക് പുറമെ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരല്‍ അടയാളങ്ങളും കേസില്‍ നിർണായകമാണെന്ന് പൊലീസ് പറയുന്നു. അതേസമയം, മോഷണ കേസില്‍ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാനത്ത് വർധിക്കുന്ന ...
മലയിൽ അഹമ്മദ് ഹാജി നിര്യാതനായി

മലയിൽ അഹമ്മദ് ഹാജി നിര്യാതനായി

MARANAM
കൊളപ്പുറം: മലയിൽ അഹമ്മദ് ഹാജി (86 വയസ്) നിര്യാതനായി. ഭാര്യ മറിയുമ്മ, മക്കൾ ആസ്യ, സഫിയ, മൊയ്തീൻ, സുലൈഖ, ശരീഫ സക്കീന, നാസർ, സമീറ. മരുമക്കൾ: ഇബ്രാഹിം കുട്ടി കാടങ്ങൽ, മുഹമ്മദ് കുട്ടി തലപ്പാറ, യൂസഫ് പുളിക്കൽ, മൂസ മേമ്മാട്ടുപാറ , കുഞ്ഞുമുഹമ്മദ് സി കെ നഗർ, അസീസ് മാവൂര്, മറിയാമ്മു,,ഷംസീന. ഖബറടക്കം നാളെ (ബുധൻ) രാവിലെ ഒമ്പതിന് കൊളപ്പുറം പെരുഞ്ചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സംഭൽ ഷാഹി മസ്ജിദ് വെടിവെപ്പ് : കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം – വെൽഫെയർ പാർട്ടി

സംഭൽ ഷാഹി മസ്ജിദ് വെടിവെപ്പ് : കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം – വെൽഫെയർ പാർട്ടി

VENGARA
വേങ്ങര : ഉത്തർപ്രദേശിലെ സംഭൽ ഷാഹി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് നടന്ന വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വേങ്ങര ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ല കമ്മിറ്റി അംഗം കെ. എം. എ ഹമീദ് ഉദ്ഘാടനം ചെയ്തു. സമാധാനപൂർവ്വം ജീവിച്ചു വരുന്ന ന്യൂനപക്ഷങ്ങളെ ഭയചകിതരാക്കുകയും അവർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ആർ. എസ്. എസ് നിയന്ത്രിക്കുന്ന ശക്തികൾ ചെയ്യുന്നത്. ആരാധനാലയങ്ങൾക്ക് 1947ലെ സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്ന് നിയമം പാസാക്കിയ രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെയൊക്കെ കാറ്റിൽപറത്തുന്ന നിലപാടാണ് സംഭൽ ഷാഹി മസ്ജിദിന്റെയും മറ്റു പല മസ്ജിദുകളുടെയും വിഷയത്തിൽ പല കോടതികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം ...
നാലു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു

നാലു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു

Accident
ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകൻ അദ്വിനാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11. 15-ഓടെ യാണ് സംഭവം. ബന്ധുക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കിണറിലങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നടിയുടെ പരാതി: മണിയൻപിള്ള രാജുവിനെതിരെ കേസ്

നടിയുടെ പരാതി: മണിയൻപിള്ള രാജുവിനെതിരെ കേസ്

KERALA NEWS
നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്ബോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. 2009 ഇല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയില്‍ ആരോപിക്കുന്നു. നടൻറെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത് പോയിരുന്നു. എന്നാൽ പിന്നീട് ഇയാൾ തിരികെ വന്നില്ല. ഇന്നാണ് മുറിയിൽ ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിൽ പുറത്ത് പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടുമില്ലെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. വിരലടയാള വിദഗ്ധരും സയിന്റിഫിക്ക് ടീമും ഉടൻ സ്ഥലത്തെത്തും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും ...
KSRTC ബസിന്റെ ഡോര്‍ തുറന്നു റോഡിലേക്ക് തെറിച്ചു വീണ് സ്ത്രീ മരിച്ചു

KSRTC ബസിന്റെ ഡോര്‍ തുറന്നു റോഡിലേക്ക് തെറിച്ചു വീണ് സ്ത്രീ മരിച്ചു

Accident
ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാര്‍ നാലാംമൈലിന് സമീപമായിരുന്നു അപകടം. ബസ് വളവു തിരിയുമ്പോള്‍ ഡോര്‍ തുറന്നു പോകുകയും ബസിലുണ്ടായിരുന്ന സ്വര്‍ണമ്മ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വര്‍ണമ്മയെ നാട്ടുകാരും യാത്രക്കാരും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ മരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഭരണഘടനയുടെ 75ാം വാർഷികാഘോഷനിറവിൽ രാജ്യം

ഭരണഘടനയുടെ 75ാം വാർഷികാഘോഷനിറവിൽ രാജ്യം

NATIONAL NEWS
ദില്ലി: അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു.അവകാശങ്ങളുടെ കാവലാളാണ് ഭരണഘടന. സമൂഹത്തിന്‍റെ നെടും തൂണാണ് ഭരണഘടന. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.വനിത സംവരണ ബിൽ, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി പരാമര്‍ശിച്ചു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ ഭരണഘടന ശിൽപ്പികൾ ദീർഘവീക്ഷണം പുലർത്തി. ഇന്ത്യ ഇന്ന...
തിരൂർ ആലുങ്ങലിൽ വാഹനാംപകടം രണ്ട് പേർക്ക് പരിക്ക്

തിരൂർ ആലുങ്ങലിൽ വാഹനാംപകടം രണ്ട് പേർക്ക് പരിക്ക്

Accident
തിരൂർ: ആലത്തിയൂർ ആലിങ്ങലിൽ നിയന്ത്രണം വിട്ട കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക് .പെരുന്തല്ലൂർ മൃഗാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ തിരൂർ ഇമ്പിച്ചിവാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും. ഗുരുതര പരിക്കേറ്റ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി രാവിലെ ആണ് അപകടം നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൊളപ്പുറം ഗവ. ഹൈസ്കൂളിൽ ഫയർ & റെസ്ക്യൂ അവബോധ ക്ലാസും മോക്ക് ഡ്രില്ലും നടത്തി

കൊളപ്പുറം ഗവ. ഹൈസ്കൂളിൽ ഫയർ & റെസ്ക്യൂ അവബോധ ക്ലാസും മോക്ക് ഡ്രില്ലും നടത്തി

TIRURANGADI
കൊളപ്പുറം: ഗവണ്മെന്റ് ഹൈസ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഫയർ ആൻഡ് റസ്ക്യൂ ബോധവൽക്കരണ ക്ലാസും മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു. കുട്ടികളെ ഫയർ എസ്റ്റിംഗൂഷർ ഉപയോഗിക്കാനും, കിണറ്റിലോ മറ്റോ അകപ്പെട്ടവരെ കയറിൽ ഉയർത്തിയെടുക്കാനും പ്രഥമ ശുശ്രൂഷ നൽകാനും പരിശീലനം നൽകി. താനൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഖിൽ ബി എസ് ആണ് നേതൃത്വം നൽകിയത്. രഞ്ജിത്, മുഹമ്മദ്‌ അഷ്‌റഫ്‌ കെ ടി, ഷാജി എന്നിവരും ടീമിലുണ്ടായിരുന്നു. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി കെ റഷീദ് ഉദ്ഘാടനം നിർവഹിച്ചത്. പ്രധാനാധ്യാപിക ജെസ്സി ഫിലിപ്പ് ടീച്ചർ സ്വാഗതം ചെയ്തു. പ്രസിഡന്റ് ഷറഫുദ്ദീൻ ചോലക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സജ്നാ അൻവർ ആശംസ അർപ്പിച്ചു. സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ റംല കാവുങ്ങൽ നന്ദി അർപ്പിച്ചു. വിദ്യാലയത്തിലെ മറ്റു അധ്യാപകർ പിടിഎ എക്സിക്യുട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോ...
വേങ്ങര പെയിൻ & പാലിയേറ്റീവ് സെന്ററിന് മൈത്രി ഗ്രാമത്തിന്റെ കൈത്താങ്ങ്

വേങ്ങര പെയിൻ & പാലിയേറ്റീവ് സെന്ററിന് മൈത്രി ഗ്രാമത്തിന്റെ കൈത്താങ്ങ്

VENGARA
വേങ്ങര : ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷൻ വേങ്ങര പഞ്ചായത്ത് പെയിൻ& പാലിയേറ്റീവ് സെന്ററിലേക്ക് വീൽചെയറുകളും ഹെയർബെഡുകളും വിതരണം ചെയ്തു. മൈത്രി ഗ്രാമത്തിന്റെ ചാരിറ്റിഫണ്ട് ഉപയോഗിച്ചാണ് പാലിയേറ്റീവ് സെന്ററിലേക്ക് മൂന്ന് വീൽ ചെയറുകൾ, 4 ഹെയർബെഡ്, ഒരുവാക്ക്നർ എന്നിവ കൈമാറിയത്. മൈത്രി ഗ്രാമവാസികളായ സി എം മുഹമ്മദ് അഫ്സൽ, കാപ്പിൽ ജമാൽ, കെ കുഞ്ഞ, കെ ഹുസൈൻ, സി എം മുഹമ്മദ് ഇഖ്ബാൽ, എ കെ മൂസക്കുട്ടി, എന്നിവർ നേരിട്ട്ചെന്ന് പാലിയേറ്റീവ് പ്രതിനിധികളായ പി മുഹമ്മദ് അഷ്റഫ്, കുഴിക്കാട്ടിൽ അബ്ദുസ്സലാംഎന്നിവർക്ക് കൈമാറി. കഴിഞ്ഞ വർഷങ്ങളിൽനിരവധി മൈത്രി ഗ്രാമവാസികളുടെ മക്കളുടെ കല്യാണം, വീട് നിർമ്മാണം, ഓപ്പറേഷൻ,മൈത്രി ഗ്രാമത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ. എന്നിവക്കായി ലക്ഷത്തിലധികം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ വർഷംതോറും നടത്തി വരുന്നതായി മൈത്രിഗ്രാമം ചാരിറ്റി കൺവീനർമാർഅറിയിച്ചു. നിങ്ങൾ വാർത്തകൾ...
അമ്മാവൻ പീഡിപ്പിച്ചെന്ന് മലപ്പുറം സ്വദേശിനി; ഹർജി തള്ളി സുപ്രീംകോടതി

അമ്മാവൻ പീഡിപ്പിച്ചെന്ന് മലപ്പുറം സ്വദേശിനി; ഹർജി തള്ളി സുപ്രീംകോടതി

NATIONAL NEWS
പീഡനവിവരം അറിഞ്ഞാല്‍ പരാതിക്കാരിയായ യുവതിയെ ആര് വിവാഹം കഴിക്കുമെന്ന് സുപ്രീംകോടതി. മലപ്പുറം സ്വദേശിനിയായ യുവതിയുടെ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ചോദ്യം. തനിക്ക് അഞ്ചു വയസുള്ളപ്പോള്‍ അമ്മാവൻ പീഡിപ്പിച്ചെന്നാരോപിച്ച്‌ പതിനേഴാം വയസില്‍ നല്‍കിയ പരാതിയെ തുടർന്നെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് യുവതി സമർപ്പിച്ച ഹർജിയാണ് തള്ളിയത്.അഞ്ച് വയസ് ആയിരുന്നപ്പോള്‍ അമ്മാവൻ പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിനിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി 17 വയസ് ഉള്ളപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പരാതി നല്‍കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പോലീസ് നടത്ത...
ഇൻസ്റ്റഗ്രാം കമന്‍റിനെ ചൊല്ലി സംഘർഷം;

ഇൻസ്റ്റഗ്രാം കമന്‍റിനെ ചൊല്ലി സംഘർഷം;

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് 18 വിദ്യാര്‍ത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ സ്കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. സംഘര്‍ഷാവസ്ഥയുണ്ടാക്കിയതിനും അധ്യാപകരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. സംഘര്‍ഷത്തിലേര്‍പ്പെട്ട 18 വിദ്യാര്‍ത്ഥികളെയാണ് സ്കൂളിൽ നിന്ന് പുറത്താക്കികൊണ്ട് അധികൃതര്‍ നടപടി  സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായും സ്കൂളിലെ അധ്യാപകരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടിയുണ്ടായത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രിന്‍സിപ്പലിനും പരിക്കേറ്റിരുന്നു. വിദ്യാർത്ഥികളുടെ കയ്യാങ്കളി തടയാനായി ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ...
സിഗ്നേച്ചർ ഭിന്നശേഷി കർമ്മ ശ്രേഷ്ഠ പുരസ്കാരം ഡോ: കബീർ മച്ചിഞ്ചേരിക്ക്.

സിഗ്നേച്ചർ ഭിന്നശേഷി കർമ്മ ശ്രേഷ്ഠ പുരസ്കാരം ഡോ: കബീർ മച്ചിഞ്ചേരിക്ക്.

TIRURANGADI
തിരൂരങ്ങാടി: ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും നൽകി വരുന്ന സേവനങ്ങൾ പരിഗണിച്ച് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പ്രഥമ 'കർമ്മ ശ്രേഷ്ഠ ' പുരസ്കാരത്തിന് ഡോ: കബീർ മച്ചിഞ്ചേരിയെ തെരഞ്ഞെടുത്തു. ഭിന്നശേഷി ശാക്തീകരണത്തിനും സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലക്കും ഡോ: കബീർ നൽകി വരുന്ന സേവനങ്ങൾ മുൻ നിർത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായ ഡോ: കബീർ മച്ചിഞ്ചേരി പ്രവാസിയും സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കൻസോ ടെക് കമ്പനിയുടെയും ഇന്ത്യയിൽ പ്രവർത്തിക്കുന്ന കാബ് സൂൾ ഇന്റർ നാഷണൽ കമ്പനിയുടെയും ചെയർമാനുമാണ്. പാലത്തിങ്ങൽ മച്ചി ഞ്ചേരി സൈദലവി ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മനാണ്. ഡിസംബർ 7 ന് ശനിയാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നടക്കുന്ന ഭിന്നശേഷി സ്നേഹ സംഗമത്തിൽ വെച്ച് മന്ത്രി വി.അബ്ദുറഹ്മാൻ പുരസ്കാരം നൽകും. ന...

MTN NEWS CHANNEL