Sunday, March 15News That Matters
Shadow

Author: admin

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്:

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്:

NATIONAL NEWS
ബെം​ഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബെം​ഗളൂരുവിലെ സോഫ്റ്റ് വെയർ എൻജിനീയറിന് നഷ്ടമായത് 11.8 കോടി രൂപ. കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ കാർഡ് ഉപയോ​ഗിച്ചെന്ന് കണ്ടെത്തിയെന്നു പറഞ്ഞാണ് 39 വയസ്സുകാരനായ എൻജിനീയറെ തട്ടിപ്പിനിരയാക്കിയത്. ടെലികോം റ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോ​ഗസ്ഥനെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ യുവാവിനെ വിളിച്ചത്. നവംബർ 25 മുതൽ 12 വരെയാണ് തട്ടിപ്പ് നടത്തിയത്. എൻജിനീയറുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാർഡ് നിയമവിരുദ്ധ പരസ്യങ്ങൾക്കും ഉപദ്രവകരമായ സന്ദേശങ്ങൾ അയയ്ക്കാനും ഉപയോഗിച്ചുവെന്നും തട്ടിപ്പുകാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുംബൈ കൊളാബ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ടെന്നുമാണ് ഇയാൾ അറിയിച്ചത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് മറ്റൊരു ഫോൺ കോളുമെത്തുകയായിരുന്നു. ആധാർ കാർഡ് കള്ളപ്പണം വെളുപ്പിക്കാനുള്ള ബാങ്ക് അക്കൗണ്ട് തുറക...
510 ഗ്രാം എംഡിഎംഎ യുമായി മലപ്പുറത്ത് യുവാവ് പിടിയില്‍.

510 ഗ്രാം എംഡിഎംഎ യുമായി മലപ്പുറത്ത് യുവാവ് പിടിയില്‍.

MALAPPURAM
മലപ്പുറം: മലപ്പുറത്ത് നിന്ന് 510 ഗ്രാം എംഡിഎംഎ പിടികൂടി. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നാണ് പ്രതിയുടെ മൊഴി. ജിതിൻ എന്ന പേരിൽ ഒരാളാണ് തന്നോട് വിളിച്ചു പറഞ്ഞത് എന്നും ഏതൊക്കെ നടിമാരാണ് വാങ്ങുന്നതെന്ന് തനിക്കും അറിയില്ലെന്നും പ്രതി പറഞ്ഞു. വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചത് ചെമ്മാട് സ്വദശിയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇത്തരത്തിൽ കൊണ്ടുവന്ന എംഡിഎംഎയുമായി നടിമാരെ കാത്തിരിക്കുമ്പോഴാണ് മുഹമ്മദ് ഷെഫീഖ് പൊലീസ് പിടിയിലായത്. ഇന്നലെ രാത്രിയാണ് അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നാണ് ഷെഫീഖ് പിടിയിലാകുന്നത്. കാറില്‍ 510 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. രഹസ്യവ...
പ്രണയത്തില്‍ നിന്ന് പിന്മാറി, യുവാവിനെ വിളിച്ചു വരുത്തി ജനനേന്ദ്രിയം മുറിച്ച് 21കാരി

പ്രണയത്തില്‍ നിന്ന് പിന്മാറി, യുവാവിനെ വിളിച്ചു വരുത്തി ജനനേന്ദ്രിയം മുറിച്ച് 21കാരി

NATIONAL NEWS
ലഖ്‌നൗ: പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. അതേ ആയുധം ഉപയോ​ഗിച്ച് കൈ ഞരമ്പ് മുറിക്കാനും യുവതി ശ്രമിച്ചു. വിവരം അറിഞ്ഞ് പൊലീസെത്തി രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മുസാഫർ നഹറിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഉത്തർപ്രദേശിലെ കുൽഹേദിയിലെ ചാർത്തവാൽ ​ഗ്രാമത്തിലെ താമസക്കാരാണ് ഇരുവരും. എട്ട് വർഷമായി ഇരുവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവഹം നിശ്ചയിച്ചു. അതിൽ അസ്വസ്ഥയായിരുന്നു യുവതി. അവസാനമായി നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ചതായും ശേഷം സ്വന്തം കൈ ഞരമ്പുകൾ മുറിക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകിയതായി ...
ഷാള്‍ ചക്രത്തില്‍ കുരുങ്ങി; തലയടിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

ഷാള്‍ ചക്രത്തില്‍ കുരുങ്ങി; തലയടിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

KOZHIKODE
കോഴിക്കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ അയ്യപ്പന്‍വിളക്ക് കാണാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഷാള്‍ ചക്രത്തില്‍ കുടുങ്ങി തലയടിച്ച് വീണായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഭക്ഷണത്തില്‍ മണ്ണ്, രുചിയില്ല: പരാതി പറഞ്ഞ കുടുംബത്തിന് ഹോട്ടല്‍ ഉടമയുടെ മര്‍ദ്ദനം

ഭക്ഷണത്തില്‍ മണ്ണ്, രുചിയില്ല: പരാതി പറഞ്ഞ കുടുംബത്തിന് ഹോട്ടല്‍ ഉടമയുടെ മര്‍ദ്ദനം

LOCAL NEWS
കൊല്ലം: ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞ കുടുംബത്തിന് ഹോട്ടല്‍ ഉടമയുടെ മര്‍ദ്ദനമെന്ന് പരാതി. കുട്ടികളടക്കമുള്ള സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഡൊണാള്‍ഡ് ഡക്ക് എന്ന ഹോട്ടലിന്റെ ഉടമയ്ക്ക് എതിരെയാണ് പരാതി. ഭക്ഷണത്തിന് രുചിയില്ലെന്ന് ഹോട്ടല്‍ അധികൃതരെ അറിയിച്ച കുടുംബം, ഭക്ഷണത്തില്‍ മണ്ണ് കണ്ട വിവരവും അറിയിച്ചു. ഇതില്‍ പ്രകോപിതനായ ഹോട്ടല്‍ ഉടമ ടൈറ്റസ് മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ടൈറ്റസിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തങ്ങള്‍ മോശമായൊന്നും പറഞ്ഞില്ലെന്നും, സൗഹാര്‍ദ്ദപരമായാണ് സംസാരിച്ചതെന്നും മര്‍ദ്ദനമേറ്റ ജയ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'ഭക്ഷണം മോശമാണ്, ഇനിയാര്‍ക്കും ഇങ്ങനെ നല്‍കരുതെന്നാണ് പറഞ്ഞത്. കുട്ടികള്‍ അടക്കം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവരെ അവർ ക്രൂരമായി മര്‍ദ്ദിച്ചു', ജയ പറഞ്ഞു. നിങ്ങ...
ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ജനകിയ ഒപ്പ് ശേഖരണം നടത്തി.

ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ജനകിയ ഒപ്പ് ശേഖരണം നടത്തി.

VENGARA
കറണ്ട് ചാർജ് വർധനവ് സർക്കാർ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ജനകിയ ഒപ്പ് ശേഖരണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ നടന്ന ഒപ്പ് ശേഖരണം ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ എം കെ. മാനു, പി സൈതലവി, ടി പി. റംഷീദ്, എം ടി. അർഷാദ്, എം ടി. സഹൽ, എൻ ടി. സിനാൻ, ജംഷി പങ്ങാട്ട്,നിഹ്മൽ എന്നിവർ നേതൃത്വo നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ജലസംരക്ഷണ സന്ദേശ പ്രചരണം സംഘടിപ്പിച്ചു.

ജലസംരക്ഷണ സന്ദേശ പ്രചരണം സംഘടിപ്പിച്ചു.

VENGARA
കക്കാട്: ജി.വി.എച്ച്.എസ്.എസ്. വേങ്ങര വി.എച്ച്.എസ്.ഇ വിഭാഗം എൻ. എസ്. എസ് സപ്ത ദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് അമൃത് മിഷനുമായി സഹകരിച്ച് ജലം ജീവിതം എന്ന പേരിൽ കക്കാട് ടൗണിൽ ജല സംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശ പ്രചരണം സംഘടിപ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ ആരിഫ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ജല ശപഥം എന്ന പ്രതിജ്ഞയും ജലഘോഷം എന്ന നാടകവും തെളിനീരോട്ടം എന്ന പദയാത്രയും സംഘടിപ്പിച്ചു.കടകളിൽ ജല സംരക്ഷണ സന്ദേശ പ്രചരണമായി പേപ്പർ ഡാംഗ്ളറുകൾ സജ്ജീകരിച്ചു. മുനിസിപ്പൽ കൗൺസിലർ സജിനി .എം, വി.എച്ച്.എസ്.ഇ അധ്യാപകരായ ജൈനിഷ് ഇ. എസ്, സുനീറ.വി, അരുണ വി തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ് സ്വാഗതവും വളണ്ടിയർ ലീഡർ ഫാത്തിമ ജസ്ന നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയി...
എ ആർ നഗർ ലോക്കൽ കമ്മറ്റിയുടെ നേത്രത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി

എ ആർ നഗർ ലോക്കൽ കമ്മറ്റിയുടെ നേത്രത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി

TIRURANGADI
എ ആർ നഗർ ഗ്രാമപഞ്ചായത്ത് UDF ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ സി പി ഐ(എം) എ ആർ നഗർ ലോക്കൽ കമ്മറ്റിയുടെ നേത്രത്വത്തിൽ കുന്നുംപുറത്ത് സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സി പി ഐ (എം) വേങ്ങര എരിയ സെക്രട്ടറി കെ ടി അലവിക്കുട്ടി ഉൽഘാടനം ചെയ്തു. ലോക്കൽ കമ്മറ്റിയംഗം സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .ലോക്കൽ കമ്മിറ്റിയംഗം ഫൈസൽ പി കെ സ്വാഗതവും ലോക്കൽ കമ്മറ്റിയംഗം വിടി ഇക്ബാൽ നന്ദിയും പറഞ്ഞു ലോക്കൽ സെക്രട്ടറി സി പി സലീം സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വര്‍ഗീയ പരാമര്‍ശം: എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതിയുമായി യൂത്ത് ലീഗ്.

വര്‍ഗീയ പരാമര്‍ശം: എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതിയുമായി യൂത്ത് ലീഗ്.

MALAPPURAM
വര്‍ഗീയ പരാമര്‍ശം നടത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് ലീഗ്. പരാതി പരിശോധിച്ച്‌ നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയും ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. ലീഗിനെ ലക്ഷ്യം വെച്ച്‌ വിജയരാഘവന്റെ പരാമര്‍ശത്തെ സിപിഎം നേതാക്കള്‍ ന്യയീകരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ നയം മാറ്റത്തിന്റെ ഭാഗമായിട്ടാണ് വിലയിരുത്തല്‍. വിജയരാഘവന്റെ പരാമര്‍ശം ദേശീയ തലത്തില്‍ ബിജെപിയും ആയുധമാക്കിയിരുന്നു. ഇന്ത്യസഖ്യത്തില്‍ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം നല്‍കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വി...
പിലാതോട്ടത്തിൽ മുഹമ്മദലി മരണപ്പെട്ടു.

പിലാതോട്ടത്തിൽ മുഹമ്മദലി മരണപ്പെട്ടു.

MARANAM
വേങ്ങര : ചുള്ളിപ്പറമ്പ് സൗദി നഗർ സ്വദേശി പിലാതോട്ടത്തിൽ മുഹമ്മദലി മരണപ്പെട്ടു. ഭാര്യ: ബിയ്യൂട്ടി. മക്കൾ: ഖാലിദ്, മുഹമ്മദ് മുസ്തഫ, സക്കീന, സലീന. ജനാസ നിസ്കാരം ഇന്ന് രാത്രി 10:00 മണിക്ക് അരീകുളം ജുമാ മസ്ജിദിൽ നടത്തപ്പെടും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റിക്ക് രൂപം നല്‍കി

വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റിക്ക് രൂപം നല്‍കി

VENGARA
വേങ്ങര: ആരോഗ്യ സംരക്ഷണം- കരുതല്‍ അത്യാവശ്യമുള്ളവരെ ചേര്‍ത്തുനിര്‍ത്തല്‍- കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കല്‍ -റോഡ് സുരക്ഷാ ബോധവല്‍ക്കരണം- ലഹരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍- തുടങ്ങിയ വിവിധ ഉദ്ദേശത്തോടുകൂടി കേരള സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കി. വേങ്ങര വ്യാപാര ഭവനില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ . പി ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. അസൈനാര്‍ ഊരകം അധ്യക്ഷത വഹിച്ചു അഷറഫ് മനരിക്കല്‍ , കെ ടി എ മജീദ്, കെ എന്‍ എ അമീര്‍ , പി പി എ ബാവ ,സിറാജ് വേങ്ങര, കെ ടി എ സമദ്, എം എസ് സലാം ഹാജി, നിസാര്‍ വേങ്ങര, മുഹമ്മദ് ബാവ സി സി , ഇ സത്യന്‍ മാസ്റ്റര്‍ ,ശബാന ചെമ്മാട് , അഹമ്മദ് കബീര്‍, നന്ദു കൃഷ്ണ , ജമീല മാങ്കാവ് , ഹാറൂണ്‍ കബീര്‍ , കെ കബീര്‍ , പി അബ്ദുറഹീം , ഉണ്ണി തൊട്ടിയില്‍ ,റൈഹാനത്ത് ബീവി ,സി ചന്ദ്രമതി, റഷീദ പി കെ , ഉമ്മുകുല്‍സു...
തിരൂരങ്ങാടി PSMO കോളേജ് NSS ന്റെ ആഭിമുഖ്യത്തിൽ ഉള്ളണം ടൗൺ സൗന്ദര്യവൽക്കരണം നടന്നു.

തിരൂരങ്ങാടി PSMO കോളേജ് NSS ന്റെ ആഭിമുഖ്യത്തിൽ ഉള്ളണം ടൗൺ സൗന്ദര്യവൽക്കരണം നടന്നു.

TIRURANGADI
തിരൂരങ്ങാടി PSMO കോളേജ് NSS ന്റെ ആഭിമുഖ്യത്തിൽ കെട്ടിട ഉടമകളുടെയും, വ്യാപാരികളുടെയും സഹകരണത്തോടെ നടത്തുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഉള്ളണം ടൗൺ സൗന്ദര്യവൽക്കരണം ഉദ്ഘാടനം കെ.പി.എ മജീദ് MLA നിർവഹിച്ചു. NSS വളണ്ടിയർമാരുടെ ഒരാഴ്ചത്തെ സഹവാസ ക്യാമ്പിന്റ ഭാഗമായിട്ടാണ് ക്ലീൻ ഗ്രീൻ ഉള്ളണം എന്ന പേരിൽ സൗന്ദര്യവൽക്കരണം നടത്തുന്നത്. ചടങ്ങിൽ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർ പേഴ്സൺ കെ. ശഹർ ബാനു ആദ്യക്ഷത വഹിച്ചു. PSMO കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ എം. കെ. ബാവ മുഖ്യാതിയായി.പ്രിൻസിപ്പൽ ഡോ:കെ. അസീസ്, മുൻ നഗര സഭ ചെയർമാൻ എ. ഉസ്മാൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. നിസാർ അഹമ്മദ്‌, കൗൺസിലർമാരായ കെ.പി.മെറീന ടീച്ചർ, കെ. കെ. റംലത്ത്, എൻ,എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ:അലിഅക്ഷദ്, ഡോ:നൗഫൽ പി.ടി,മുൻ പ്രോഗ്രാം ഓഫീസർ ഡോ:ഷബീർ വി.പി,സ്കൂൾ മാനേജർ എം.എ.കെ തങ്ങൾ,ഹെഡ് മാസ്റ്റർ അബ്ദുൽ കരീം,പി.ടി.എ പ്ര...
കൊഴിഞ്ഞിക്കോടൻ അബൂബക്കർ മരണപ്പെട്ടു.

കൊഴിഞ്ഞിക്കോടൻ അബൂബക്കർ മരണപ്പെട്ടു.

MARANAM
വേങ്ങര: മിനി (മിനികാപ്പിൽ റോഡ് ) സ്വദേശി കൊഴിഞ്ഞിക്കോടൻ അബൂബക്കർ എന്നവർ മരണപ്പെട്ടു. പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ടു 5.30 നു കുറ്റാളൂർ മാതൊടു ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
ഇരുമുടി കെട്ട്‌ നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചു; ഒൻപത് അയ്യപ്പ ഭക്തർക്ക് പരിക്ക്

ഇരുമുടി കെട്ട്‌ നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചു; ഒൻപത് അയ്യപ്പ ഭക്തർക്ക് പരിക്ക്

NATIONAL NEWS
ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഇരുമുടി കെട്ട്‌ നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. ഒൻപത് അയ്യപ്പ ഭക്തർക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹുബ്ബള്ളി കിംഗ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗ്യാസിന് നേരത്തെ ലീക്കുണ്ടായിരുന്നു. പൂജക്കായി ദീപം തെളിയിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടയാത്. ഇന്ന് സന്നിധാനത്തേയ്ക്ക് യാത്ര പോകാനിരുന്ന ഭക്തർക്കാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ പറമ്പിൽ ശബരിമല സന്നിധാന മാതൃകയിൽ തയ്യാറാക്കിയ പന്തൽ സ്ഫോടനത്തിൽ പൂർണ്ണമായും കത്തി നശിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@...
പൊലീസ് തലപ്പത്ത് പോര് മുറുകുന്നു; എം ആർ അജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് പി വിജയന്‍

പൊലീസ് തലപ്പത്ത് പോര് മുറുകുന്നു; എം ആർ അജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് പി വിജയന്‍

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍ രംഗത്ത്. അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ പരാതി നല്‍കി. തനിക്കു കരിപ്പൂരിലെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത്ത്കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി വിജയന്‍ ഡിജിപ് ദര്‍വേഷ് സാഹിബിന് മൂന്നാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. സാധാരണനിലയില്‍ ഡിജിപിക്കുതന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന രണ്ട് മുതിര്‍ന്ന ഉദ്യോര്‍ഗസ്ഥര്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. അജിത്കുമാറിനെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതിക്കായിരുന്നു അജിത്കുമാര്‍ മൊഴി നല്‍കിയത...
കുണ്ടൂർ സുന്നി യുവജന സംഘം ബൈക്ക് റാലി സംഘടിപ്പിച്ചു

കുണ്ടൂർ സുന്നി യുവജന സംഘം ബൈക്ക് റാലി സംഘടിപ്പിച്ചു

TIRURANGADI
കുണ്ടൂർ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ഈ മാസം 27 28 29 തീയതികളിൽ തൃശൂരിൽ വച്ച് നടത്തുന്നു കേരള യുവജന സമ്മേളന പ്രചരണ ഭാഗമായി കുണ്ടൂര്‍ സർക്കിൾ കമ്മിറ്റിക്ക് കീഴിൽ ബൈക്ക് റാലി നടന്നു കുണ്ടൂർ മൂലക്കലില്‍ നിന്ന് തുടങ്ങി സർക്കിളിലെ മുഴുവൻ യൂണിറ്റുകളിലും സഞ്ചരിച്ച് ചെറുമുക്ക് പള്ളിക്കത്താഴത്ത് സമാപന ചടങ്ങോട് കൂടി റാലി സമാപിച്ചു . എസ്‌വൈഎസ് തിരൂരങ്ങാടി സോണ്‍ ജനറൽ സെക്രട്ടറി നൗഫൽ മച്ചിങ്ങത്താഴം കുണ്ടൂർ സർക്കിൾ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻറ് അലവിക്കുട്ടി സുന്നത്ത് നഗർ സര്‍ക്കിള്‍ സി സി ശംസുദ്ധീന്‍ സഅദി മൂലക്കല്‍ എന്നിവര്‍ ചേര്‍ന്ന് റാലി ഫ്ലാഗ് ചെയ്തു. ഹാരിസ് സഖാഫി, ഷാഫി സഖാഫി ,അസ്ഹര്‍ അഹ്സനി, നൗഷാദ് കുണ്ടൂർ യഹ്‌യ അഹ്‌സനി ,ഫക്രുദ്ദീൻ നേതൃത്വം നൽകി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmai...
ക്ലാസ് മുറിയിൽവെച്ച് മദ്യപിച്ചത് പിടികൂടി; സ്കൂൾ പ്രിൻസിപ്പൽ ജീവനൊടുക്കി.

ക്ലാസ് മുറിയിൽവെച്ച് മദ്യപിച്ചത് പിടികൂടി; സ്കൂൾ പ്രിൻസിപ്പൽ ജീവനൊടുക്കി.

LOCAL NEWS, NATIONAL NEWS
മുംബൈ: സ്കൂളിൽവെച്ച് മദ്യപിച്ചത് പിടി കൂടിയതോടെ സ്വയം ജീവനൊടുക്കി സ്കൂൾ പ്രിൻസിപ്പൽ. ജില്ല പരിഷത്ത് സ്കൂളിന്റെ ചുമതലയിലുള്ള പ്രിൻസിപ്പലാണ് ജീവനൊടുക്കിയത്. ലോഹ താലൂക്കിലെ മലക്കോളി ​ഗ്രാമത്തിലെ വീട്ടിലാണ് പ്രിൻസിപ്പാലിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ നന്ദേഡിലെ ലിംബോട്ടി ​ഗ്രാമത്തിലാണ് സംഭവം. സ്കൂളിൽവെച്ച് മദ്യപിക്കുന്നത് വിദ്യാർത്ഥികൾ കാണുകയും വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതിനെ തുട‍ർന്നാണ് സംഭവം. ബുധനാഴ്ച ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച സംഭവം ​ഗ്രാമം മുഴുവൻ അറിഞ്ഞിരുന്നു. വിവരം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെ അറിയിക്കുകയും മൂന്ന് അധ്യാപകരെ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. അവർ എത്തിയപ്പോൾ പ്രിൻസിപ്പലിനെ മദ്യപിച്ച നിലയിലാണ് കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ​ഗ്രാമവാസികൾ പക‍ർത്തുകയും സോഷ്യൽ മീഡിയയിൽ ഇത് വൈറലാവുകയും ചെയ്തു. ഇതോടെ വിഷയം കൂടുതൽ വഷളായി. അന്ന് വീട്ടിലേ...
മുസ്ലിം യൂത്ത് ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വെക്കേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു.

മുസ്ലിം യൂത്ത് ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വെക്കേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു.

TIRURANGADI
മുസ്ലിം യൂത്ത് ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഡിസംബര്‍ മാസ വെക്കേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഡിസംബര്‍ 22- 31 വരെ അതിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം യൂത്ത് ലീഗ് വെളിമുക്ക് കൂഫ യൂണിറ്റ് കമ്മിറ്റി നടത്തുന്ന പരിപാടിയുടെ പ്രഖ്യാപനവും പതാക ഉയര്‍ത്തല്‍ ചടങ്ങിന്റെ ഉദ്ഘാടനവും 19 വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കുഞ്ഞാലന്‍ കുട്ടി നിര്‍വഹിച്ചു. മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി യു ഷംസു , മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി താഹിര്‍ കൂഫ ,സുബൈര്‍ ഹുദവി, കെപി മുസ്തഫ, അബ്ദു സ്സലാം മാഹിരി, ശരീഫ് പികെ ,കൂഫ യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് ഫാസില്‍ ഹുദവി, സെക്രട്ടറി നിയാസ് ഫൈസി, ട്രഷറര്‍ റാഷിദ് പികെ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഡിസംബര്‍ 26 ന് വടം വലിയും ഷൂട്ട് ഔട്ട് ഉം ഉണ്ടാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു. നിങ്ങൾ വാർത്...
മുനീഫിന് മുച്ചക്ര വാഹനവും ലൈസന്‍സും വേണം;  നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം

മുനീഫിന് മുച്ചക്ര വാഹനവും ലൈസന്‍സും വേണം; നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം

MALAPPURAM
അരക്ക് താഴെ ചലനശേഷിയില്ലാത്ത അങ്ങാടിപ്പുറം പുത്തനങ്ങാടി അണ്ടിക്കോടന്‍ മുഹമ്മദ് മുനീഫിന്റെ ജീവിതാഭിലാഷമാണ് ഒരു മുച്ചക്ര വാഹനവും അതോടിക്കാന്‍ ലൈസന്‍സും. അങ്ങാടിപ്പുറത്ത് നടന്ന 'കരുതലും കൈത്താങ്ങും' പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്തില്‍ വീല്‍ചെയറില്‍ മുനീഫ് എത്തിയത് തന്റെ സ്വപ്‌നം സഫലമാകുമെന്ന പ്രതീക്ഷയിലാണ്. മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. നേരത്തെ സന്നദ്ധ സംഘടന നല്‍കിയ ഇലക്ട്രിക് വീല്‍ചെയറിലാണ് ഹയര്‍സെക്കന്‍ഡറി പഠനത്തിന് സ്‌കൂളില്‍ പോയിരുന്നത്. എന്നാല്‍, മരുന്നുകളുടെ പാര്‍ശ്വഫലമായി അമിതഭാരമായതോടെ വീല്‍ചെയറിന് ഇടക്കിടെ അറ്റകുറ്റപ്പണികള്‍ വേണ്ടിവരികയും പണം മുടക്കാനില്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ പറ്റാതാവുകയും ചെയ്തു. ഇതോടെയാണ് പുറത്തിറങ്ങാന്‍ മുച്ചക്ര വാഹനം തേടിയത്.ബി.ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ 20കാരന്റെ ആഗ്രഹം കേട്ടറിഞ്ഞ മന്ത്രി, സാമൂഹികനീതി ഓഫിസറോട് വിശദീക...
MR അജിത് കുമാറിന് ക്ലീൻ ചിറ്റ്.

MR അജിത് കുമാറിന് ക്ലീൻ ചിറ്റ്.

KERALA NEWS
അനധികൃത സ്വന്ത് സമ്ബാദന കേസില്‍ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. അജിത്കുമാറിനെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്ബില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. അജിത് കുമാറിന് സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കുറവൻ കോണത്തെ ഫ്ലാറ്റ്‌ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. കവടിയാറിലെ വീട് നിർമാണം ബാങ്ക് വായ്പയെടുത്താണെന്നും വിജിലൻസ് കണ്ടെത്തി. വീട് നിർമാണം സ്വത്ത്‍വിവരണപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചക്കകം ഡി.ജി.പി കൈമാറും. അനധികൃത സ്വത്ത് സമ്ബാദനവും കെട്ടിട നിർമാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു എ.ഡി.ജി.പിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നത്. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഡി.ജി.പി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അ...

MTN NEWS CHANNEL