തിരൂർ: കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളങ്ങൾക്കിടയിൽപ്പെട്ട് യുവാവ് മരിച്ചു. തിരൂർ കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ തൊഴിലാളി പുതിയ കടപ്പുറം സ്വദേശി കടുവണ്ടി പുരക്കൽ യൂസഫ് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30ഓടെ കൂട്ടായിയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ അകലെ ആണ് അപകടം. വലയിൽ കുടുങ്ങിയ മീൻ കാരിയർ ഫൈബർ വള്ളത്തിലേക്ക് നീക്കുന്നതിനിടെ രണ്ട് വള്ളങ്ങൾക്കിടയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com