വഴിക്കടവിൽ വാഹനാപകടം ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. ബസ് സ്റ്റോപ്പിൽ ആളെ കയറ്റാൻ നിർത്തിയ ബസ്സിനു പിറകിൽ നിർത്തിയിട്ട ബൈക്കിന് മിനിലോറി ഇടിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരം. പരിക്ക് പറ്റിയ 2 പേരെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. പുളിക്കലങ്ങാടിയിൽ താമസിക്കുന്ന എറയത്തറ ഇബ്രാഹിം എന്നവരുടെ പേര മകൻ (യൂസുഫ് എന്നവരുടെ ചെറിയ മകൻ) സജാസ് (റഫീഖ് നിസാമി ഉസ്താദിൻ്റെ ദർസിൽ പഠിക്കുന്ന കുട്ടി) ആണ് മരണപ്പെട്ടത്
