മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ മലപ്പുറം ചെമ്മങ്കടവ് സ്വദേശി പാലോളി അബ്ദുട്ടിയുടെ മകന്‍ പാലോളി മുനീറിനെ (52)നൂറാടി കടലുണ്ടിപ്പുഴയുടെ പാലത്തിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയ മാനസികാരോഗ്യബുദ്ധിമുട്ടുകളുള്ളതായി ബന്ധുക്കള്‍ പറയുന്നു. മരണ കാരണം ഔദ്യോഗികമായ സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നു മലപ്പുറം പോലീസ് പറഞ്ഞു. പാലത്തില്‍നിന്നും സ്വയം എടുത്തു ചാടിയതാണെന്ന രീതിയിലാണു സ്ഥലത്തുള്ളവര്‍ പോലീസിനു നല്‍കിയ മൊഴി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു മലപ്പുറം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.ഐ അജയന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുമെന്നു പോലീസ് പറഞ്ഞു.
രണ്ടുമക്കളുണ്ട്. മകന്‍ മുഹഹമ്മദ് സാബിത് കുടുംബ സമേതം ഹൈദരാബാദിലാണ്. മകള്‍: മുഹമ്മന് ഷഹാന. മകന്‍ ഇന്നു വൈകിട്ടോടെ വീട്ടിലെത്തും. ശേഷം മറ്റു നടപടികള്‍ക്കു മൃതദേഹം കോങ്കയം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്യും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com