Sunday, March 1News That Matters
Shadow

രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL