
വാഴക്കാട്: റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഴക്കാട് നൂഞ്ഞിക്കര സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങി. തെക്കേക്കണ്ടി ടി.കെ. മുഹമ്മദ് മൗലവിയുടെ മകൻ മുനവ്വിർ ടി.കെ (26) ആണ് മരിച്ചത്. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. വേങ്ങര അൽ സലാമ ആശുപത്രിയിൽ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു മുനവ്വിർ. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നൂഞ്ഞിക്കര ശാഖ എം.എസ്.എഫ്, യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകളുടെ സജീവ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. പാലാഴി സ്വദേശിനി സിൻഫിദയാണ് ഭാര്യ. മാതാവ്: റസിയ അരയങ്കോട്. സഹോദരങ്ങൾ: റബീഹ് ടി.കെ. (ഖത്തർ), റഹീസ് ടി.കെ. (അധ്യാപകൻ), റിസ്‌ല.
