Sunday, March 1News That Matters
Shadow

തിരൂരങ്ങാടി കരുമ്പിൽ സ്വദേശി യുവ ഡോക്ടർ തൃശൂരിൽ ട്രെയിൻ തട്ടി മരിച്ചു.

തിരൂരങ്ങാടി: തൃശ്ശൂരിൽ ട്രെയിൻ തട്ടി തിരൂരങ്ങാടി സ്വദേശിയായ യുവ ഡോക്ടർ മരിച്ചു. കരുമ്പിൽ സ്വദേശിയും നിലവിൽ വെന്നിയൂർ കൊടിമരം വലിയപറമ്പിൽ താമസക്കാരനുമായ മടപ്പള്ളി അബ്ദുറഹിമാന്റെ മകൻ ഡോ. മുഹമ്മദ് റയ്യാൻ (25) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ പത്ത് മണിയോടെ തൃശ്ശൂർ അത്താണി കെൽട്രോണിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് റയ്യാനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും പകൽ 11:30-ഓടെ മരണം സംഭവിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് രാത്രി 11:30-ഓടെ മൃതദേഹം വെന്നിയൂരിലെ വീട്ടിലെത്തിക്കും. മയ്യത്ത് നമസ്‌കാരം നാളെ (വെള്ളി) രാവിലെ 7 മണിക്ക് കരുമ്പിൽ ജുമുഅത്ത് പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL