Monday, March 2News That Matters
Shadow

മലപറമ്പ് MES മെഡിക്കൽ കോളേജിന് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു

മലപ്പുറം: മലപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജിന് സമീപത്തുള്ള ഇടത്തറ ചോലയിലേക്ക് ബുധനാഴ്ച പുലർച്ചെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കുളത്തൂർ ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുന്നതിനിടെ സമീപത്തെ മരത്തിൽ തട്ടി നിന്നതിനാൽ ഇയാൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മരത്തിൽ കാർ തങ്ങിയില്ലായിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിന് ഇത് കാരണമാകുമായിരുന്നു.

റോഡ് നവീകരണത്തിന്റെ ഭാഗമായി ഉയരം കൂട്ടിയപ്പോൾ നിലവിലുണ്ടായിരുന്ന ഡിവൈഡറുകൾക്ക് ഉയരം കുറഞ്ഞതാണ് ഇത്തരം അപകടങ്ങൾ തുടരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉയരം കുറഞ്ഞ ഡിവൈഡറുകൾ മറികടന്ന് വാഹനങ്ങൾ എളുപ്പത്തിൽ താഴേക്ക് മറിയുന്ന സ്ഥിതിയാണുള്ളത്. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരണപ്പെട്ടിരുന്നു. ഈ ഭാഗത്ത് അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL