വേങ്ങര: കുറ്റൂർ മാടംചിന സ്വദേശി പറമ്പിൽ പീടികയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. കുറ്റൂർ മാടംചിന ചക്കിപ്പറമ്പത്ത് ഉസ്മാന്റെയും സഫിയയുടെയും മകൻ ചക്കിപ്പറമ്പത്ത് മുനീർ ആണ് മരണപ്പെട്ടത്. ഇന്ന് (ഞായർ) വൈകുന്നേരം 5 മണിയോടെ പറമ്പിൽ പീടികയിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ മുനീറിനൊപ്പമുണ്ടായിരുന്ന കൊട്ടേക്കാടൻ നിസാറിനും പരിക്കേറ്റു. അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീറിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ നിസാർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. മയ്യിത്ത് നമസ്കാരം ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184
