
തിരൂരിൽ അഞ്ചു വയസുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പച്ചാട്ടിരി ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനി (5) ആണ് മരിച്ചത്. കുറച്ചു സമയമായി കുട്ടിയെ കാണാനുണ്ടായിരുന്നില്ല.തുടർന്ന് വീട്ടുകാരും സമീപവാസികളും ചേർന്ന് നടത്തിയ തെരച്ചിലിൽ വീടിനു സമീപത്തെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് പ്രഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com