താനൂർ: താനൂർ കടലിൽ നിന്നും ഒരു മൃതദേഹം കിട്ടി. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടത്. അവർ കോസ്റ്റ്കാഡിനെ വിവരം അറിയിക്കുകയും മൃതദേഹം താനൂർ ഹാർബറിൽ എത്തിച്ചു.
തുടർന്ന് മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏകദേശം അൻപത് വയസ്സിനു മുകളിൽ പ്രായം തോന്നിക്കും. മത്സ്യത്തൊഴിലാളിയുടെതാണോ എന്ന് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല…..
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com