ഇരിട്ടി – മട്ടന്നൂർ റോഡിൽ പുന്നാട് ഉണ്ടായ വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കെ എൽ 58 കെ 72 ആൾട്ടോ കാറും, കെ.എൽ 5 എആർ 3208 നമ്പറിലുള്ള ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com