കൊച്ചി: നോർത്തമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരങ്ങളാണ് ഇന്നലെ (ജനുവരി 6) കൊച്ചിയിൽ പ്രഖ്യാപിച്ചത്. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറാണ് പുരസ്കാരങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്. പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്കാരം നൽകി ആദരിക്കുന്നത് ഈ വർഷത്തെ അവാർഡുകളുടെ മറ്റൊരു പ്രത്യകത ആണെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പയനിയർ അവാർഡ് 2025 ഈ വർഷത്തെ അവാർഡുകളുടെ തിളക്കം കൂട്ടുന്നു എന്ന് പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു (2026-27) വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനുവരി പത്താം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മന്ത്രിമാരായ പി രാജീവ്, കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള സർക്കാരിന്റെ ഡെൽഹിയിലെ സ്പെഷ്യൽ ഓഫീസർ പ്രൊ. കെ വി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ എം പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, മാണി സി കാപ്പൻ, റോജി എം ജോൺ, ടി ജെ വിനോദ്, മാത്യു കുഴൽനാടൻ , കെ എൻ ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ, മുൻ എം പി സെബാസ്റ്റ്യൻ പോൾ, ബി ജെ പി നേതാവ് എം ടി രമേശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. മാധ്യമശ്രീ പുരസ്കാരത്തിന് ഒരു ലക്ഷവും, മാധ്യമ രത്നക്ക് അൻപതിനായിരവും, പയനിയർ അവാർഡ്, മീഡിയ എക്സലൻസ് പുരസ്കാരങ്ങൾക്കും ക്യാഷ് അവാർഡും, ഫലകവും, പ്രശസ്തി പത്രവും നൽകുന്നതാണ്. പ്രശസ്ത മാധ്യമ പ്രവർത്തകനായ ശ്രീ ജേക്കബ് ജോർജ്, മുൻ ദൂരദർശൻ പ്രോഗ്രാം മേധാവി ജി സാജൻ , ഇന്ത്യ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ എന്നിവർ അടങ്ങുന്ന ജൂറിയാണ്. നൂറുകണക്കിന് അപേക്ഷകരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.
അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് ട്രെഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോർഡ് അംഗങ്ങളും ഈ അവാർഡ് ദാന ചടങ്ങിനു ചുക്കാൻ പിടിക്കുന്നു. മാധ്യമശ്രീ പുരസ്കാര ചടങ്ങിന്റെ മുഖ്യ സ്പോൺസർ (പ്ലാറ്റിനം | ഇവന്റ്) പ്രശസ്ത സംരഭകരായ സാജ് ഏർത് ഗ്രൂപ്പിന്റെ സാജനും മിനി സാജനും ആണ്. കഴിഞ്ഞ നിരവധി വര്ഷങ്ങളായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നു സാജനും മിനിയും പറഞ്ഞു. ഇതോടൊപ്പം എലീറ്റ് സ്പോണ്സർമാരായ വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ, ഹെൽത് കെയർ പാർട്ണർ ബിലീവേഴ്സ് ചാരിറ്റി ഹോസ്പിറ്റൽ, എഡ്യൂകേഷൻ പാർട്ണർ റാണി തോമസ്, ബെറാക എലൈറ്റ് എഡ്യൂക്കേഷൻ, ഗോൾഡ് സ്പോൺസർമാരായ നോഹ ജോർജ് ഗ്ലോബൽ കൊളിഷൻ , ജോൺ പി ജോൺ കാനഡ, ദിലീപ് വര്ഗീസ്, അനിയൻ ജോർജ്, സിൽവർ സ്പോണ്സർമാരായ സജിമോൻ ആന്റണി, ബിനോയ് തോമസ്, ജെയിംസ് ജോർജ് എന്നിവരും, ജോൺസൻ ജോർജ്, വിജി എബ്രഹാം എന്നിവർ ബ്രോൻസി സ്പോണ്സര്മാരും, ജേർണലിസം സ്റ്റുഡന്റസ് സപ്പോർട്ട് ജിജു കുളങ്ങര എന്നിവരും ഈ പ്രോഗ്രാമിന്റെ പ്രായോജകരാണ്.

നിങ്ങൾ വാർത്തകൾ അറിയാന് WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com