16 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച 29 വയസ്സുകാരനായ യുവാവിനെ 4.60 ലക്ഷം രൂപ പിഴയും 87 വര്‍ഷം കഠിന തടവനുഭവിക്കുന്നതിനും ശിക്ഷിച്ചു. 16 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് പ്രതി, 01-05-2020 തിയ്യതി മുതല്‍ 31-12-2022 വരെയുള്ള കാലയളവിലെ വ്യത്യസ്ത ദിവസങ്ങളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി അതിജീവിതയെ പലതവണ ലൈംഗികാക്രമണം നടത്തുകയും സംഭവം പുറത്ത് പറഞ്ഞാല്‍ അതിജീവിതയുടെ നഗ്ന ഫോട്ടോകള്‍ നെറ്റില്‍ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കാര്യത്തിന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത Cr. 785/23 കേസില്‍ പ്രതിയായ ഉനൈസ്, വയസ്സ് 29/23, S/o ഹുസൈന്‍, കൂളിയോടന്‍ ഹൌസ്, പുല്ലഞ്ചേരി എന്നയാളെ വിവിധ വകുപ്പുകള്‍ പ്രകാരം 87 വര്‍ഷം കഠിന തടവിനും, 4.60 ലക്ഷം രൂപ പിഴ അടക്കുന്നതിനും, പിഴ അടച്ചില്ലെങ്കില്‍ 8 മാസം അധിക തടവിനും ശിക്ഷിച്ചു. പോക്സോ വകുപ്പില്‍ ശിക്ഷിച്ചിട്ടുള്ളതിനാല്‍ 376 (2)(n) IPC പ്രകാരം പ്രത്യേകം ശിക്ഷ പറഞ്ഞിട്ടില്ല. പ്രതി പിഴയടക്കുന്ന പക്ഷം പിഴ സംഖ്യ Victim ന് നല്‍കാനുത്തരവായി. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ട പരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. മഞ്ചേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന റിയാസ് ചാക്കീരിയാണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കേസ്സില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ സജീവ് കേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com