സ്‌പോര്‍ട്‌സ് കൗണ്ഡസില്‍ ജനറല്‍ബോഡി യോഗം ചേര്‍ന്നു.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്നു. സാമ്പത്തികമായ പരിമിതികളെ മറികടന്നുകൊണ്ട് മികച്ച കായികതാരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കാന്‍ അസോസിയേഷനുകള്‍ക്ക് കഴിയണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍കുമാര്‍, സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എ. ശ്രീകുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ പി. ഋഷികേശ് കുമാര്‍, സി സുരേഷ്, വിവിധ അസോസിയേഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 2023-24 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും യോഗം അംഗീകരിച്ചു.ജില്ലാ കായിക മഹോത്സവത്തിന്റെ പോസ്റ്റര്‍ ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് യോഗത്തില്‍ വച്ച് പ്രകാശനം ചെയ്തു. 2025 ജനുവരി 25, 26 തീയതികളിലാണ് ജില്ലാ കായിക മഹോത്സവം. 25ന് മലപ്പുറത്ത് തുടങ്ങി 26ന് പെരിന്തല്‍മണ്ണയില്‍ സമാപിക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com