
നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. അബ്ദുൽ ഹമീദ് എന്ന ബാവ തറാല, പി.പി മുനീർ, മൊയ്തീൻകുട്ടി എന്ന കുഞ്ഞുകണ്ണാട്ടിൽ, രവീന്ദ്രൻപാറയിൽ, സജിത്ത്കാച്ചീരി, സിദ്ധിഖ്തെയ്യാല, റഹീം മച്ചിഞ്ചേരി, ബീന എൻ, മുബീന വി.കെ, വേലായുധൻഎടപ്പരുത്തിയിൽ, ഹമീദ് കെ.കെ എന്നിവരും 13 അംഗ ഭരണസമിതിയിലേക്ക് യുഡിഎഫ് പാനലിലെ എൻ അനിൽകുമാർ, സജിത കുറുപ്പത്ത് (കണ്ണമ്പള്ളി) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപെട്ടിരുന്നു.
ആഹ്ലാദ പ്രകടനത്തിന് കെ പി ഹൈദ്രോസ്കോയ തങ്ങൾ , യു വി അബ്ദുൽ കരീം, രവി നായർ കൊല്ലം ചേരി ,പി കെ എം ബാവ, അഡ്വക്കറ്റ് പി പി മുനീർ , സലിം പൂഴിക്കൽ , ലത്തീഫ് കൊടിഞ്ഞി ഊർപ്പായി മുസ്തഫ, ജാഫർ പനയത്തിൽ, നടുത്തൊടി മുസ്തഫ ,എൻ അബ്ദുസ്സലാം തുടങ്ങിയവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി