അരക്ക് താഴെ ചലനശേഷിയില്ലാത്ത അങ്ങാടിപ്പുറം പുത്തനങ്ങാടി അണ്ടിക്കോടന്‍ മുഹമ്മദ് മുനീഫിന്റെ ജീവിതാഭിലാഷമാണ് ഒരു മുച്ചക്ര വാഹനവും അതോടിക്കാന്‍ ലൈസന്‍സും. അങ്ങാടിപ്പുറത്ത് നടന്ന ‘കരുതലും കൈത്താങ്ങും’ പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്തില്‍ വീല്‍ചെയറില്‍ മുനീഫ് എത്തിയത് തന്റെ സ്വപ്‌നം സഫലമാകുമെന്ന പ്രതീക്ഷയിലാണ്. മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. നേരത്തെ സന്നദ്ധ സംഘടന നല്‍കിയ ഇലക്ട്രിക് വീല്‍ചെയറിലാണ് ഹയര്‍സെക്കന്‍ഡറി പഠനത്തിന് സ്‌കൂളില്‍ പോയിരുന്നത്. എന്നാല്‍, മരുന്നുകളുടെ പാര്‍ശ്വഫലമായി അമിതഭാരമായതോടെ വീല്‍ചെയറിന് ഇടക്കിടെ അറ്റകുറ്റപ്പണികള്‍ വേണ്ടിവരികയും പണം മുടക്കാനില്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ പറ്റാതാവുകയും ചെയ്തു. ഇതോടെയാണ് പുറത്തിറങ്ങാന്‍ മുച്ചക്ര വാഹനം തേടിയത്.
ബി.ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ 20കാരന്റെ ആഗ്രഹം കേട്ടറിഞ്ഞ മന്ത്രി, സാമൂഹികനീതി ഓഫിസറോട് വിശദീകരണം തേടി. നടപ്പുസാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച ഗുണഭോക്തൃ പട്ടികയില്‍ മുനീഫ് ഇടംപിടിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതോടെ ഉടന്‍ തുടര്‍നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയ മന്ത്രി, മുച്ചക്ര വാഹനം ലഭിച്ചയുടന്‍ ലൈസന്‍സ് അനുവദിക്കാനുള്ള നടപടിക്ക് ആര്‍.ടി.ഒക്കും നിര്‍ദേശം നല്‍കിയതോടെ മനം നിറഞ്ഞാണ് മുനീഫ് മടങ്ങിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com