വേങ്ങര ടൗണിലെ പഴയ കാല ഡ്രൈവറും, പ്രവാസിയുമായിരുന്ന ഗാന്ധികുന്ന് സ്വദേശി പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ വേങ്ങര ടൗണ്‍ പൗരസമിതി അനുശോചനം രേഖപ്പെടത്തി. 1787 എന്ന ടാക്‌സി നമ്പറില്‍ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അറിയപെട്ടിരുന്ന ശങ്കര്‍ ജി. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെ സാമൂഹ്യ ജീവകാരുണ്യ മേഖലയിലും, പൊതു കാര്യങ്ങളിലും, മത – രാഷ്ട്രീയ വത്യാസമില്ലാതെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായ സഹകരണങ്ങളും പിന്തുണയും നല്‍കുന്ന നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദീര്‍ഘകാലമായി വേങ്ങര ടൗണ്‍ പൗരസമിതി അംഗം കൂടിയായിരുന്ന ശങ്കര്‍ ജിയുടെ കുടുംബത്തിന്റെയും, ബന്ധുക്കളുടെയും, ദുഖത്തില്‍ പങ്കുചേരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com