ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവാവിനെ മർദിച്ച് വിഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ച ആറംഗസംഘത്തെ പിടികൂടി.കോഴിക്കോട് കല്ലായി പൂച്ചങ്ങല്‍ വീട്ടില്‍ അജ്മല്‍ (23), കണ്ണൂർ കുഴിവച്ചല്‍ അടിയോട് വീട്ടില്‍ റഈസ് (26), കണ്ണൂർ മട്ടന്നൂർ ഫാത്തിമ മൻസിലില്‍ സമദ് (27), മലപ്പുറം നിലമ്ബൂർ കീരിയത്തുവീട്ടില്‍ ഫർഹാൻ (23), നിലമ്ബൂർ അരിവക്കോട് മേലേപുത്തൻവീട്ടില്‍ അനന്ദു (22), മലപ്പുറം എടക്കര കാർക്കുയില്‍ വീട്ടില്‍ മുഹമ്മദ് ഷിബിനു സാലി (23) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി ഇടപ്പള്ളി സ്വദേശിയെ ഡേറ്റിങ് ആപ് വഴി പ്രതികള്‍ താമസിച്ചിരുന്ന പടമുഗള്‍ തൊട്ടിയമ്ബലത്തിന് സമീപത്തെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി മർദിച്ച് 50,000 രൂപ വില വരുന്ന ഫോണ്‍ കൈക്കലാക്കുകയും തുടർന്ന്, സ്വവർഗാനുരാഗിയാണെന്ന് പറയിപ്പിച്ച് വിഡിയോ പകർത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങളും ഫോണിലെ മറ്റ് കാര്യങ്ങളും വാട്സ് ആപ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. പണം നല്‍കാം എന്ന് സമ്മതിച്ചതോടെയാണ് വിട്ടയച്ചത്. വീട്ടിലെത്തിയ യുവാവ് പിതാവിനോട് കാര്യങ്ങള്‍ പറഞ്ഞതിനെത്തുടർന്ന് കുടുംബം തൃക്കാക്കര പൊലീസ് കമീഷണർ പി.വി. ബേബിക്ക് പരാതി നല്‍കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com