വേങ്ങര: ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ എതിരാളികളായ പറപ്പൂർ ഗ്രാമപഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തി വേങ്ങര ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ഊരകം ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഫിയ മലേക്കാരൻ, വാർഡ് മെമ്പർ പി.കെ അബൂത്വഹിർ, ഉദ്യോഗസ്ഥരായ ഷിബു വിൽസൺ, രഞ്ജിത്ത്, വിനീഷ്, അമൽ ബ്ലോക്ക് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ, സമദ്, സതീശൻ, റഷീദ്, ഹസ്സൈനാർ തുടങ്ങിയവർ സംബന്ധിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com