Thursday, September 18News That Matters
Shadow

എ.വി അബ്ദുഹാജി നിര്യാതനായി.

തിരൂരങ്ങാടി:മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുംപൊതുപ്രവർത്തകനുമായിരുന്ന എ .വി അബ്ദു‌റഹീം എന്ന അബ്‌ദുഹാജി (87) അന്തരിച്ചു. തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗവും കെ.എൻ.എം. ചെമ്മാട് യൂനിറ്റ് പ്രസിഡന്റുമായിരുന്നു. രണ്ട് തവണ തിരൂരങ്ങാടി മണ്ഡലത്തിൽ എൽ. ഡി .എഫ് . സ്വതന്ത്ര സ്ഥാനാർത്ഥിയായി നിയമ സഭയിലേക്ക് മത്സരിച്ചിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. നാല് പതിറ്റാണ്ട് കാലം സൗദിയിൽ പ്രവാസിയായിരിക്കുന്ന ഘട്ടത്തിൽ വിവിധ സംഘടനകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. കുറച്ച് കാലമായി കിടപ്പിലായിരുന്നു. വിവിധ മത-രാഷ്ട്രീയ രംഗത്തുള്ള എല്ലാവരുമായും നല്ല ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. ഇന്ത്യൻസ് വർക്കിംഗ് അബ്റോഡ് (ഐവ) എന്ന സംഘടനയുടെ പ്രസിഡൻ്റ് ആയിരിക്കെ1982ൽ സൗദി സന്ദർശിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം അന്ന് അബ്ദുഹാജിയുടെ നേത്രത്വത്തിൽ നൽകിയിരുന്നു. കക്ഷി ഭേദമന്യേ എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു അബ്ദു ഹാജി. ഇബ്രാഹിം സുലൈമാൻ സേട്ടു, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നിവരുമായി ഏറെ അടുപ്പമായിരുന്ന അബ്ദുഹാജി ആദ്യ കാല മുസ്ലിം ലീഗ്അനുഭാവിയായിരുന്നു. പിന്നീട് ഇടതുപക്ഷ സഹയാത്രികനായി. ഭാര്യമാർ: പരേതയായ വലിയാട്ട് റാബിയ, ചെറുപാലക്കാട്ട് റുഖിയ. മക്കൾ: സിയാദ്, ഫഹദ്, ജവാദ്, മുനീറ, ഫായിസ, സമീറ, പരേതരായ അബ്ദു‌ റൗഫ്, നൗഷാദ്, ഫുഹാദ്. മരുമക്കൾ: സൗദി കെ.എം.സി.സി. നേതാവ് പി.ടി.മുഹമ്മദ് കൊടുവള്ളി, മുഹമ്മദ് അഷ്റഫ് ഓതായി, അബുസബാഹ് തിരുവണ്ണൂർ, ഫാമിത കരുവാൻതിരുത്തി, സുഹ്റ പുകയൂർ, ഫൗസിയ ചെമ്മാട്, ആരിഫ നിലമ്പൂർ, സുഹ്റ വള്ളിക്കുന്നു, അൽ ശിഫ വണ്ടൂർ, ജസീന തൃശൂർ, മഹാസിർ കെ.എം.കൊണ്ടോട്ടി, അംല അസീസ് പരപ്പനങ്ങാടി. (07/12/2024 ) ശനി രാവിലെ 8:30 വരെ ചെമ്മാട് കോഴിക്കോട് റോഡിലെ വസതിയിലും 8:45 മുതൽ 10:30 വരെ തിരൂരങ്ങാടി യതീം ഖാനയിലും പൊതു ദർശനവും ജനാസ നമസ്‌കാരത്തിനു സൗകര്യവും ഉണ്ടായിരിക്കും. 10:40 നു യതീംഖാന പള്ളിയിൽ ജനാസ നമസ്കാരം കഴിഞ്ഞു ഖബറടക്കം 11 മണിക്ക് തറമ്മൽ ജുമാമസ്‌ജിദ് കബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL