പെരിന്തൽമണ്ണ: സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ പാണമ്പിയിലെ പുളിക്കൽ നജീബി ന്റെയും ഫജീലയുടെയും മളായ നേഹ (21)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കിന് രണ്ടര യോടെപെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ ജൂബിലി റോഡ് ജങ്ഷനിലാണ് അപകടം. മലപ്പുറം പൂക്കോട്ടൂരിലെ പാറഞ്ചേരി വീട്ടിൽ അഷർ ഫൈസലുമായി ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. അൽഷിഫ നഴ്സിങ് കോളജിൽ ബി.എസ്.സി വിദ്യാർഥിനിയാണ് നേഹ. വെട്ടത്തൂർ കാപ്പിലെ ബന്ധു വീട്ടിൽ വെള്ളിയാഴ്ച സൽക്കാരം കഴിഞ്ഞ് നേഹയെ കോളജിൽ കൊണ്ടുവിടാൻ എത്തിയതായിരുന്നു ഭർത്താവ്. വാഹനം മറുഭാഗത്തേക്ക് കടക്കുന്നതിനിടിൽ യു ടോണിൽ തിരിക്കാനിരിക്കെയാണ് വേഗതയിലെത്തിയ ക്രെയിൻ വന്ന് സ്കൂട്ടറിന് പിന്നിലിടിച്ചത്. റോഡിൽ തെറിച്ചു വീണ വിദ്യാർഥിനി ക്രെയിനി ന്റെ അടിയിൽ പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിയ, സിയ എന്നിവരാണ് നേഹയുടെ സഹോദരിമാർ. മൃതദേഹം മൗലാന ആശുപത്രി മോർച്ചറിയിൽ.
സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർഥിനി മരിച്ചു CCTV VIDEO
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com