മലപ്പുറം: വേങ്ങര സ്വദേശിയുടെ ഒരു കോടി തട്ടിയെടുത്ത കേസിൽ പ്രതിയെ ബിഹാറിൽ നിന്നും അറസ്റ്റ് ചെയ്ത് മലപ്പുറം സൈബർ പോലീസ്. ഷെയർ ട്രേഡിങ് ചെയ്ത് മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് ആണ് പ്രതികൾ ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്തത്. വേങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം തുടരന്വേഷണം നടത്തുന്നതിനായി മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന് കൈമാറുകയായിരുന്നു. ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്ത ഉടനെ പ്രതിയെ അന്വേഷിച്ച് കർണാടകയിലെത്തിയ അന്വേഷണ സംഘം മടിക്കേരിയിലെ വാടക വീട്ടിൽ വെച്ച് ഡൽഹി സ്വദേശിയായ റോഷൻ എന്നയാളെ കഴിഞ്ഞ മെയ് മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും 50,000 സിം കാർഡുകളും, 180 ൽ പരം മൊബൈൽ ഫോണുകളും അന്ന് പിടികൂടിയതോ ടെയാണ് ഈ കേസ് വഴിതിരിവാകുന്നത്. റോഷനിൽ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു പ്രതിയെ ഹരിയാനയിൽ നിന്നും പിടികൂടി തുടരന്വേഷണം നടത്തിയപ്പോൾ ആണ് ബിഹാർ സ്വദേശിയായ അനീഷ് കുമാർ @ സോനു എന്നയാളെ കുറിച്ച് വിവരം ലഭിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ്. ആർ IPS ന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഡി. സി. ആർ. ബി DySP സാജു കെ എബ്രഹാം ന്റെ മേൽനോട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിൽ പ്രതിയെ പിന്തുടർന്ന് ബിഹാറിലെത്തിയ മലപ്പുറം സൈബർ സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷൈജൽ പടിപ്പുര, കെ. എം ഷാഫി പന്ത്രാല എന്നിവർ ദിവസങ്ങളോളം ബിഹാറിൽ ക്യാമ്പ് ചെയ്ത് പ്രതിയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് പിന്തുടരുകയും പ്രതിയുമായി ബന്ധമുള്ള ഗ്രാമപ്രദേശത്തു വെച്ച് സ്‌ക്വാഡ് അംഗങ്ങളുടെ രഹസ്യ നീക്കം മനസ്സിലാക്കിയ പ്രദേശവാസികൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായി ബീഹാറിലെ രൂപസ്പൂർ എന്ന സ്ഥലത്തു വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com