കരുണയുള്ളവരെ നിങ്ങളുടെ ഒരു കൈതാങ്ങിന് ഒരു ജീവൻ്റെ വിലയുണ്ട്
മലപ്പുറം : വേങ്ങര മണ്ഡലത്തിൽ കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന കിളിനക്കോട് GLP സ്ക്കൂളിലെ അദ്ധ്യാപകനുമായ ശശിധരൻ നാറ്റിങ്ങൽ ( ശശി മാഷ്) എന്നവരുടെ ആറ് മാസം മാത്രം പ്രായമായ നിവ്യ മോൾക്ക് കരളിനെ ബാധിക്കുന്ന ബിലിയറി അട്രേഷ്യ എന്ന മാരകമായ രോഗം ബാധിച്ചതിനാൽ എത്രയും പെട്ടെന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. കരൾ നൽകാൻ അച്ഛനായ ശശി മാഷ് തയ്യാർ ആണെങ്കിലും ഈ ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന ഭീമമായ പണം ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ശസ്ത്രക്രിയയ്ക്ക് വേണ്ടി പണം കണ്ടെത്തുന്നതിന് കിളിനക്കോട് ജനകീയ കമ്മിറ്റി രൂപം നൽകീട്ടുണ്ട്. ആയതിനാൽ സ്വദേശത്തും വിദേശത്തുമുള്ള എല്ലാവരും ഒരേ മനസ്സോടെ നമ്മുടെ കുടുംബത്തിലെ ഒരു അംഗമായി കരുതി ഈ ദൗത്യം പൂർണ്ണതയിലേക്ക് എത്തിക്കാൻ എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.
ചെയർമാൻ : U M ഹംസ (കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് )(9847361472)
കൺവീനർ : P അഹമ്മദ് കുട്ടി (മഹല്ല് ജമാഹത്ത് സെക്രട്ടറി കിളിനക്കോട്) (9847772928)
ട്രഷറർ : മുഹമ്മദ് കുട്ടി (മാനു) കണ്ണേയത്ത് (കിളിനക്കോട് മഹല്ല് ജമാഹത്ത് പ്രസിഡൻ്റ്) (9645356070)

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com