വേങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നിവ പൂട്ടി ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ രണ്ടാം പ്രതി സന്തോഷ് ശ്രീജിത്ത് അറസ്റ്റില്‍. മലപ്പുറം ജില്ലയില്‍ നിന്നും സൗത്ത് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്. ചിട്ടിയിലൂടെ ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച് കാലാവധി പൂർത്തീകരിച്ചിട്ടും നിക്ഷേപകർക്ക് പിടിച്ച തുക നല്‍കാതെ ചതിചെയ്ത് സ്ഥാപനം പൂട്ടി ഉടമകള്‍ ഒളിവില്‍ പോയി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്ഥാപനത്തിനെതിരെ ഇരുനൂറോളം പരാതികളിള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് . കാരാട്ട് കുറീസ്, ധന ക്ഷേമനിധി എന്നീ സ്ഥാപനങ്ങളുടെ എംഡി പാലേമാട് ഉണിച്ചന്തം കിഴക്കേതില്‍ സന്തോഷ്, ഡയറക്ടർ എടക്കര പാലോളി മുബഷിർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി . സ്ഥാപനം റെയ്ഡ് ചെയ്തു സ്ഥാപനത്തിലെ രേഖകളും മറ്റും രജിസ്റ്ററുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ജില്ലയില്‍ മണ്ണാർക്കാട് ഒറ്റപ്പാലം പട്ടാമ്ബി എന്നിവിടങ്ങളിലും സ്ഥാപനത്തിൻ്റെ ബ്രാഞ്ച് പ്രവർത്തിക്കുന്നതായും . അവിടെയും ഇത്തരത്തില്‍ ധാരാളം പരാതികള്‍ ലഭിച്ചിട്ടുള്ളതായി പൊലീസ് പാലക്കാട് ജില്ല കൂടാതെ മലപ്പുറം തൃശൂർ ജില്ലകളിലും ബ്രാഞ്ചുകള്‍ പ്രവർത്തിക്കുന്നുണ്ട്. മറ്റ് രണ്ടു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരുന്നുണ്ട്.കേസില്‍ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസിന്റെ അന്വേഷണത്തില്‍ പാലക്കാട് എസ്പി അശ്വതി ജിജി ഐപിഎസ് . സൗത്ത് ഇൻസ്പെക്ടർ ആദംഖാൻ, സൗത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ഐശ്വര്യ. സി, എം വിജയകുമാർ, വിനോദ് കുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ ബിജു , ഹരിപ്രസാദ് സീനിയർ പോലീസ് ഓഫീസർമാരായ ശശികുമാർ, അജിത്ത് മൃദുലേഷ് തുടങ്ങിയവർ മൂന്ന് ടീമായി അന്വേഷണം നടത്തിവരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com