കാഞ്ഞങ്ങാട്: വനിത ലീഗ് സംസ്ഥാന ട്രഷറര്‍ പി പി നസീമ(50) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്നു. അജാനൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വനിത ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റായും നസീമ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: മന്‍സൂര്‍( വിദ്യാര്‍ത്ഥി), നസ്രി. മരുമകന്‍: നൗഷാദ്. സഹോദരങ്ങള്‍: സലാം, നാസര്‍, ബഷീര്‍, മറിയം, സഫിയ, നഫീസ, മൈമുന, പരേതനായ കുഞ്ഞബ്ദുള്ള. മയ്യിത്ത് നിസ്‌കാരം രാത്രി ഒമ്പത് മണിക്ക് കൊളവയല്‍ ജുമാ മസ്ജിദില്‍.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
