Thursday, September 18News That Matters
Shadow

ഷവർമ്മ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം: ഹൈക്കോടതി

കൊച്ചി: ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന നിർദേശവുമായി കേരള ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 2022ല്‍ കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നൽകി. അതേസമയം സംസ്ഥാനത്ത് ഷവർമ്മ കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് മാർ​ഗനിർദേശങ്ങൾ ഉൾപ്പെടെ സർക്കാർ പുറത്തിറക്കുകയും ചെയ്തിരുന്നു. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും നിർദേശിക്കുന്ന വിവിധ മാർഗനിർദേശങ്ങൾ ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL